എടക്കാട് ബ്ളോക്ക് പഞ്ചായത്തിൽ പെരളശേരി പഞ്ചായത്തിലെ മൂന്നു പെരിയ മാതൃകാ ബസാർ മികച്ച ടൗൺ

 


എടക്കാട്:മാലിന്യ മുക്ത  പ്രഖ്യാപനത്തിൽ എടക്കാട് ബ്ളോക്ക് പഞ്ചായത്ത് വിധി നിർണയത്തിൽ പെരളശേരി ഗ്രാമ പഞ്ചായത്തിലെ മൂന്നു പെരിയ ടൗൺ മികച്ച ശുചിത്വ പട്ടണമായി തെരഞ്ഞെടുത്തു.

പെരളശേരി ഗ്രാമ പഞ്ചായത്ത് ശുചിത്വ വിധിനിർണയത്തിലും മൂന്നു പെരിയയ്ക്കായിരുന്നു ഒന്നാം സ്ഥാനം.

32പേർ അടങ്ങുന്ന എ.കെ ജി വായനശാല ടീം മൂന്നുപെരിയയും 15 പേർ അടങ്ങുന്ന പെൺമ ടീമും 2 കുട്ടികളും കഴിഞ്ഞ കുറെ ദിവസങ്ങളിലായി  ദിവസവും കാലത്ത് 5 മണി മുതൽ 7 മണി വരെ 5റോഡുകളും തുത്തു വൃത്തിയാക്കിയും ഞായറാഴ്ചകളിൽ മെഗാ ശുചിത്വപ്രവർത്തനം നടത്തിയുമാണ് മൂന്നു പെരിയ ഒന്നാമതെത്തിയത്.

പൂന്തോട്ടങ്ങൾ നിർമിച്ചുo ഷെൽട്ടറുകളിൽ ഫിഷ് അക്വാറിയം,

മിനി വായനശാല

മിനിലൈബ്രറി, ടി.വി, റേഡിയോ

കുടിക്കാൻ ചൂടുവെള്ളം, ഫസ്റ്റ് എയ്ഡ് ബോക്സ് എന്നിവയും ഒരുക്കിയിട്ടുണ്ട് എന്ന പ്രത്യേകതയും ഉണ്ട്.

മൂന്നു പെരിയയിലെ കച്ചവടക്കാരും മോട്ടോർ തൊഴിലാളികളും ഉൾപ്പടെയുള്ളവരുടെ സഹകരണവും ശുചിത്വ നേട്ടത്തിന് കാരണമാണ്.

Post a Comment

Previous Post Next Post

AD01

 


AD02