മാലിന്യനീക്കം: അനിശ്ചിതകാല സത്യാഗ്രഹം അവസാനിപ്പിക്കുന്നു - എം.വി ജയരാജൻ

 


കണ്ണൂർ : എല്‍.ഡി.എഫ് കണ്ണൂർ കോർപ്പറേഷനു മുന്നില്‍ 15 ദിവസമായി നടത്തിവന്ന അനിശ്ചിതകാല സത്യാഗ്രഹം അവസാനിപ്പിക്കുകയാണെന്ന് എം.വി ജയരാജൻ പറഞ്ഞു.കണ്ണൂർ കോർപ്പറേഷനിലെ മാലിന്യം നീക്കം ചെയ്യൽ കരാർ അഴിമതി നടന്നുവെന്ന് എ ജി ചൂണ്ടിക്കാട്ടിയതാണ്. പ്രസ്തുത കരാർ റദ്ദാക്കാനും കമ്പനികളുടെ പേരിൽ നിയമനടപടികൾ സ്വീകരിക്കാനും കോർപ്പറേഷൻ ഭരണസമിതി തീരുമാനിച്ചതിനാൽ അഴിമതിക്കും വിവേചനത്തിനും എതിരെ എൽഡിഎഫ് ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹ സമരം അവസാനിപ്പിച്ചു. മുൻമേയർ നടത്തിയ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് ഇപ്പോഴത്തെ മേയർ കരാർ റദ്ദാക്കാനും, നിയമനടപടികൾ സ്വീകരിക്കാനും എടുത്ത തീരുമാനം സ്വാഗതാർഹമാണ്. ഐഐടി അടക്കമുള്ള വിദഗ്ധന്മാരുടെ ശാസ്ത്രീയ പരിശോധനയ്ക്ക് എ ജി ആണ് ക്രമക്കേട് കണ്ടെത്തിയത്. 1.77 കോടി രൂപയാണ് കരാർ കമ്പനിക്ക് അധികമായി മുൻമേയറുടെ കാലത്ത് നൽകിയത്. ആ പണം തിരിച്ചു ഈടക്ക്ണം. ചേലോറയിലെ ലെഗസി വെയ്സ്റ്റ്(ഖര മാലിന്യം) നീക്കം ചെയ്യുക തന്നെ വേണം. പുതിയ കരാർ നൽകുമ്പോൾ സുതാര്യമായിട്ടായിരിക്കണം.എൽ.ഡി.എഫ് കൗൺസിലർമാരുടെ ഡിവിഷനുകളോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കുന്നത് വരെ ആ വിഷയത്തിലുള്ള സമരം തുടരും. 2024-25 വർഷം പദ്ധതിപ്പണം 70% മാത്രമാണ് കണ്ണൂർ കോർപ്പറേഷൻ ചിലവഴിച്ചത്. കേരളത്തിലെ 6 കോർപ്പറേഷനുകളിൽ ഏറ്റവും കുറഞ്ഞ തുക ചെലവഴിച്ചത് കണ്ണൂരിലാണ്. ഈ തുക എൽഡിഎഫ് ഡിവിഷനുകളിൽ നൽകിയിരുന്നെങ്കിൽ സർക്കാർ അനുവദിച്ച പദ്ധതി പണം പാഴായി പോകില്ലായിരുന്നു. 36 കോടി രൂപ സർക്കാർ കിഫ്ബിയിലൂടെ അനുവദിച്ചതിന് തുടർന്നാണ് കോർപ്പറേഷൻ ഓഫീസ് കെട്ടിടത്തിന് പണി 2022 ഏപ്രിലിൽ ആരംഭിച്ചത്. 3വർഷം കഴിഞ്ഞിട്ടും പണി പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. മൾട്ടിലെവൽ പാർക്കിംഗും സെൻട്രൽ മാർക്കറ്റും ഉൾപ്പെടെ ഉദ്ഘാടനം ചെയ്ത പല പദ്ധതികളും ഉപയോഗപ്പെടുത്താതെ ദ്രവിച്ചു തുടങ്ങി. മുൻ മേയറുടെ നേതൃത്വത്തിലുള്ള ഭരണത്തെ കുറിച്ച് കെപിസിസി പ്രസിഡണ്ട് പോലും അസംതൃപ്തി രേഖപ്പെടുത്തി. ഇതിന് ഇടയിലാണ് പ്രതിപക്ഷ തദ്ദേശ സ്ഥാപനങ്ങളോട് വിവേചനം കാട്ടുന്നുവെന്ന് കാണിച്ച് യുഡിഎഫുകാർ സമരാഭാസം നടത്തിയത്. വികസനം നടക്കണമെങ്കിൽ കണ്ണൂർ കോർപ്പറേഷനിൽ ഭരണ മാറ്റം വേണമെന്ന് കോൺഗ്രസുകാർ പോലും ആഗ്രഹിക്കുന്നുണ്ട്.  കോർപ്പറേഷനു മുൻപിൽ നടന്ന അനിശ്ചിതകാല സത്യാഗ്രഹം സമരത്തിൽപങ്കെടുത്ത് സമരം വിജയിപ്പിച്ചവരോട് എൽ.ഡി.എഫ് കണ്ണൂർ കോർപ്പറേഷൻ കമ്മിറ്റി നന്ദി രേഖപ്പെടുത്തുന്നു. പത്ര സമ്മേളനത്തിൽ എം.വി. ജയരാജൻ, എം. പ്രകാശൻ മാസ്റ്റർ, എൻ. സുകന്യ, വെള്ളോറ രാജൻ, സി. ധീരജ്, എം. ഉണ്ണികൃഷ്ണൻ, രാഗേഷ് മന്ദമ്പേത്ത് എന്നിവർ പങ്കെടുത്തു.

WE ONE KERALA -NM 




https://chat.whatsapp.com/F0AinjHLjL41qsU7WH2e3k


*ചെറിയ ചിലവിൽ*

*വലിയ പരസ്യം*


_ചക്കരക്കൽ വാർത്തയിലൂടെ നിങ്ങളുടെ സ്ഥാപനത്തിന്റെ പരസ്യം ചെയ്യാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക_

*https://wa.me/919037416203*

Post a Comment

Previous Post Next Post

AD01

 


AD02