ഇരിട്ടി: കഴിഞ്ഞ ദിവസം മലയോര മേഖലകളില്‍ ഉണ്ടായ കനത്ത മഴയിലും മീത്തിലെ പുന്നാട്, കല്ലങ്ങോട് മേഖലയില്‍ വ്യാപക നാശനഷ്ടം. ശക്തമായ കാറ്റില്‍ നിവേദിത വിദ്യാലയത്തിന് സമീപത്തുള്ള പി.കെ. സരളയുടെ വീടിന്‍റെ മേല്‍ക്കൂര പറന്നുപോയി. ഈസമയം വീട്ടില്‍ ആളുകള്‍ ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. മേല്‍ക്കൂര പറന്നുപോയതോടെ മഴവെള്ളം മുഴുവൻ വീട്ടിനുള്ളില്‍ വീണു ഗൃഹോപകാരങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇതിനു സമീപം കല്ലങ്ങോടുള്ള മാവില ഹരീന്ദ്രന്‍റെ 150 ഓളം വാഴകള്‍ കാറ്റില്‍ നിലം പതിച്ചു. ഇതില്‍ തൊണ്ണൂറു ശതമാനം വാഴകളും ഒരു മാസത്തിനുള്ളില്‍ വിളവെടുക്കാറായവയാണ്. ഇതോട് ചേർന്ന പള്ളിപ്രവന്‍ പദ്മനാഭന്‍റെ നൂറോളം വാഴകളും കാറ്റില്‍ നശിച്ചു. പി.പി. രാമചന്ദ്രന്‍റെ വീട്ടിനു സമീപത്തെ മുപ്പതോളം റബർ മരങ്ങളും കവുങ്ങുകളും പ്ലാവുകളും കാറ്റില്‍ പൊട്ടിവീണും കടപുഴകിവീണും നശിച്ചു. വൈദ്യുത ലൈനിനുമുകളില്‍ മരംപൊട്ടി വീണ് പ്രദേശത്തെ വൈദ്യുതി ബന്ധം താറുമാറായി.

Post a Comment