ആർഎസ്എസിൻ്റെ വോട്ട് വാങ്ങി ജയിച്ചയാളാണ് രാഹുൽ മാങ്കൂട്ടത്തിൽ: എ കെ ബാലൻ


പാലക്കാട് നഗരസഭയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് ബിജെപിയും കോൺഗ്രസുമെന്ന് സിപിഐഎം മുതിർന്ന നേതാവ് എ കെ ബാലൻ. ആർഎസ്എസിൻ്റെ വോട്ട് വാങ്ങി ജയിച്ചയാളാണ് രാഹുൽ മാങ്കൂട്ടത്തിൽ. വർഗീയ ധ്രുവീകരണത്തിനാണ് ബിജെപി ശ്രമം. വികസന പ്രവർത്തനങ്ങൾക്ക് എതിരാണ് ബിജെപി. ആർഎസ്എസിന്റെ അജണ്ടയുടെ ഭാഗമാണ് ഹെഡ്ഗേവാറിൻ്റെ പേരിട്ടത്. കോൺഗ്രസും ബിജെപിയും ഒന്നിച്ചാണ് തിരുവനന്തപുരത്ത് റോഡിന് ഹെഡ്ഗേവാറിൻ്റെ പേരിട്ടത്. ഹെഡ്ഗേവാറിൻ്റെ പേര് മാറ്റാൻ ശക്തമായ പ്രതിഷേധം സിപിഐഎം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ദിവ്യ എസ് അയ്യറിന്റെ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. ദിവ്യ എസ് അയ്യരെ മോശമായ രീതിയിൽ കോൺഗ്രസ് ചിത്രീകരിച്ചു. കേരളത്തിലെ പൊതുസമൂഹം സ്ത്രീയെ അപമാനിച്ചതിനെതിരെ പ്രതികരിക്കും. കെ സുധാകരനെതിരെ പറഞ്ഞതിനെക്കുറിച്ച് നിരവധി പേർക്ക് അറിയാം. പാർട്ടിയുടെ കുരയ്ക്കുന്ന പട്ടി തന്നെയാണ് ഞാൻ. സുധാകരനെതിരെ കൂടുതൽ ഒന്നും പറയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ കെ രാ​ഗേഷിനെ തെരഞ്ഞെടുത്തതിന് പിന്നാലെ നിരവധിപ്പേർ അദ്ദേഹത്തിന് അഭിനന്ദനം അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയിരുന്നു. അത്തരത്തിൽ ഒരു പോസ്റ്റ് ആണ് ദിവ്യ എസ് അയ്യറും പങ്കുവച്ചത്. എന്നാൽ ദിവ്യയുടെ പോസ്റ്റിനു പിന്നാലെ നിരവധി സൈബർ ആക്രമണമാണ് നടന്നത്. ഇതിൽ ദിവ്യ പ്രതികരിക്കുകയും ചെയ്തിരുന്നു. കെ. മുരളീധരൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളിൽ നിന്നും ദിവ്യയ്ക്ക് വിമർശനം നേരിടേണ്ടി വന്നു. വിമര്‍ശനങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ തന്നെ മറുപടിയുമായി ദിവ്യ വീണ്ടും എത്തിയിരിക്കുകയാണ്. മഴ പെയ്തു കഴിഞ്ഞു മരം പെയ്യുന്നു എന്ന പോലെ ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികൾ എവിടൊക്കെയോ ചിലമ്പുന്നതും, പുലമ്പുന്നതും കേൾക്കുന്നുണ്ടെന്ന് പോസ്റ്റിൽ ദിവ്യ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം

മഴ പെയ്തു കഴിഞ്ഞു മരം പെയ്യുന്നു എന്ന പോലെ ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികൾ എവിടൊക്കെയോ ചിലമ്പുന്നതും, പുലമ്പുന്നതും കേൾക്കുന്നുണ്ട്.
എന്റെ ഔദ്യോഗിക കുടുംബത്തിലെ അംഗങ്ങൾ വിട്ടു പോകുമ്പോൾ, അവരുമായി ചേർന്നു പ്രവർത്തിക്കുവാൻ അഭിമാനം തോന്നി എന്നു എനിക്കു ബോധ്യമുള്ളപ്പോൾ സ്നേഹാദരവു അർപ്പിക്കുക അന്നും ഇന്നും എന്റെ ഒരു പതിവു ആണ്. അതു പത അല്ല, ഞാൻ നടക്കുന്ന എന്റെ ജീവിത പാത ആണ്. ഇനിയും തുടരും.
ഏവരോടും, സസ്നേഹം 💖

Post a Comment

Previous Post Next Post

AD01