കോഴിക്കോട് സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ. ജില്ലാ സ്പോർട്സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ‘കുതിപ്പും കിതപ്പും’ സ്പോർട്സ് കോൺക്ലേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കായിക വകുപ്പ് മന്ത്രി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ ഒരുങ്ങുന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ ലോകോത്തര നിലവാരത്തിലുള്ള അക്കാദമിക പരിശീലനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.ലഹരിക്കെതിരെ കായികം മികച്ച പ്രതിരോധ മാർഗ്ഗമാണ്. കായിക മേഖലയുടെ വ്യാപനത്തിലും പൊതുജന പിന്തുണ തേടിയും കൂടുതൽ ജനകീയമാക്കുന്നതിനുള്ള പദ്ധതി പരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് ഒ രാജഗോപാൽ ചടങ്ങിൽ അദ്ധ്യക്ഷനായി. കേരള സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് യു ഷറഫലി മുഖ്യാതിഥിയായി.
WE ONE KERALA -NM
Post a Comment