കൊച്ചിയിൽ തൊഴിലിടത്തിലുണ്ടായത് പീഡനമല്ലെന്ന് ദൃശ്യങ്ങളിലുള്ള യുവാവ്. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പിനും പോലീസിനും മൊഴി നൽകി. സ്ഥാപനത്തിൽ നിന്നും പുറത്താക്കിയ മാനേജർ ചിത്രീകരിച്ച ദൃശ്യം ആണ് പുറത്തുവന്നത്. സ്ഥാപന ഉടമയെ മോശക്കാരനായ ചിത്രീകരിക്കാൻ ആണ് ദൃശ്യങ്ങൾ പുറത്തുവിട്ടത് എന്നും യുവാവ് മൊഴി നൽകി.കൊച്ചിയിലെ ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്‌സ് എന്ന സ്ഥാപനത്തില്‍ ആണ് തൊഴിൽ പീഡനം നടന്നതായി വാർത്തകൾ വന്നത്. ടാര്‍ഗറ്റ് പൂര്‍ത്തികരിക്കാന്‍ സാധിക്കാത്ത ജീവനക്കാരെ കഴുത്തില്‍ ബെല്‍റ്റിട്ട് നടത്തുകയായിരുന്നു എന്ന റീത്തോണിയിൽ ആണ് ദൃശ്യങ്ങൾ പുറത്തുവന്നത്. സംഭവത്തില്‍ യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. പീഡനം നടന്നു എന്ന രീതിയില്‍ പുറത്തുവന്ന ദൃശ്യങ്ങള്‍ തങ്ങളുടെതല്ലെന്ന് സ്ഥാപന ഉടമ ജോയി ജോസഫ് പൊലീസിനോട് പറഞ്ഞിരുന്നു. വീടുകളില്‍ ഉല്‍പ്പന്നങ്ങളുമായി വില്‍പ്പനയ്ക്ക് എത്തുന്ന യുവാക്കളാണ് ഈ സ്ഥാപനത്തില്‍ പ്രധാനമായും ജോലി ചെയ്യുന്നത്. എറണാകുളം ജില്ലയില്‍ വിവിധ ശാഖകളുള്ള ഈ സ്ഥാപനത്തിന്റെ കലൂര്‍ ജനതാ റോഡിലെ ശാഖയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ ഹുബൈല്‍ എന്ന് പേരുള്ള വ്യക്തിയുടെ നേതൃത്വത്തില്‍ പെരുമ്പാവൂരുള്ള കെല്‍ട്രോ എന്ന സ്ഥാപനത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്നാണ് ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്‌സ് ജീവനക്കാരുടെ വാദം ഹുബൈലിനെതിരെ മുന്നേ ലൈംഗിക പീഡന പരാതി ലഭിച്ചിട്ടുണ്ടെന്ന് പാലാരിവട്ടം സി ഐ പറഞ്ഞു. സംഭവത്തില്‍ കലൂരിലെ സ്ഥാപനത്തിലേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധം നടത്തി. കലൂരിലെ സ്ഥാപനത്തിലേക്ക് സിഐടിയുവിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തി. പ്രതിഷേധം സിഐടി സംസ്ഥാന സെക്രട്ടറി കെ എന്‍ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു അതേസമയം മനുഷ്യത്വരഹിതമായ ഇത്തരം സംഭവങ്ങള്‍ കേരളത്തിന് അപമാനമുണ്ടാക്കുന്നതാണെന്നും തൊഴിലാളികളെ പട്ടിയെപ്പോലെ കഴുത്തില്‍ ബെല്‍റ്റ് ഇട്ട് നടത്തിക്കുകയും നിലത്ത് കോയിനിട്ട് നക്കിയെടുക്കാന്‍ പറയുകയും ക്രൂരമായി മര്‍ദ്ദിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന അത്യന്തം ഹീനമായ സംഭവമാണ് നടന്നിട്ടുള്ളതെന്നും ഡിവൈഎഫ്‌ഐ അഭിപ്രായപ്പെട്ടു. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥാപനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. ഇതിന് നേതൃത്വം കൊടുത്ത വ്യക്തികളെ നിയമത്തിനു മുന്നില്‍ എത്തിക്കാനുള്ള കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
WE ONE KERALA -NM
Post a Comment