തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; ദമ്പതികളുടെ സംസ്കാരം ഇന്ന്


കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിൽ കൊല്ലപ്പെട്ട വ്യവസായി വിജയകുമർ – മീര ദമ്പതികളുടെ സംസ്കാരം ഇന്ന്. വൈകീട്ട് മൂന്നിന് വീട്ടുവളപ്പിലാണ് സംസ്കാരം. കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൽ രാവിലെ പൊതുദർശനം നടത്തി. മന്ത്രി വി എൻ വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ അടക്കമുള്ളവർ വീട്ടിൽ എത്തി അന്തിമോപചാരം അർപ്പിച്ചു.

ഏപ്രിൽ 22 നായിരുന്നു നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. ദമ്പതികളെ കൊലപ്പെടുത്തിയ പ്രതി അസം സ്വദേശി അമിത് ഒറാങ്ങിനെ പൊലീസ് അടുത്ത ദിവസം അറസ്റ്റ് ചെയ്തു. മുൻ വൈരാഗ്യത്തെ തുടർന്നായിരുന്നു ആരും കൊല. റിമാൻഡിലായ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിൽ വാങ്ങിയിട്ടുണ്ട്. പൊലീസിന്റെ കുറ്റമറ്റ അന്വേഷണമാണ് പ്രതിയെ സമയബന്ധിതമായി പിടികൂടാൻ കഴിഞ്ഞതെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. വിജയകുമാറിൻ്റെ വീട്ടിലെ സി സി ടി വി യുടെ ഡി.വി.ആർ മോഷ്ടിച്ച പ്രതി സമീപത്തെ പുഴയിൽ ഉപേക്ഷിക്കുകയായിരുന്നു. ഡി വി ആർ ഉപേക്ഷിക്കാൻ നടന്നു പോകുന്ന സി സി ടി വി ദൃശ്യങ്ങൾ സമീപത്തെ വീട്ടിൽ സ്ഥാപിച്ച ക്യാമറയിലാണ് പതിഞ്ഞത്. കേസിൽ ഏറെ നിർണ്ണായകമായ സി സി ടി വി ദ്യശ്യം ശേഖരിക്കാനാണ് ജില്ലാ പൊലീസ് മേധാവി അന്വേഷണ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിരിക്കുന്നത്. ഇതും തെളിവായ കോടതിയിൽ ഹാജരാക്കുവാനാണ് പൊലീസിൻ്റെ തീരുമാനം.



إرسال تعليق

0 تعليقات