കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ കീഴില്‍ 2025- 26 അധ്യയന വര്‍ഷത്തില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകള്‍ക്ക് കായിക താരങ്ങള്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. സ്‌പോര്‍ട്‌സ് ക്വാട്ട അഡ്മിഷനുകളിലേക്കായി എന്‍ട്രന്‍സ് എക്‌സാമിനേഷന്‍സ് കമ്മീഷണര്‍ പുറപ്പെടുവിച്ച പ്രോസ്‌പെക്ടസിലെ 19.7 (പേജ് 115 ആന്‍ഡ് 116) പ്രകാരം നിശ്ചയിച്ച് നല്‍കിയിട്ടുള്ള യോഗ്യതയ്ക്ക് അനുസരിച്ച് അപേക്ഷിക്കാം.
2023 ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ വിദ്യാഭ്യാസ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന സ്‌കൂള്‍ ചാംപ്യന്‍ഷിപ്പില്‍ മത്സരങ്ങളില്‍ പങ്കെടുത്ത് നേടുന്ന മൂന്നാം സ്ഥാനമാണ് സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിനുള്ള കുറഞ്ഞ യോഗ്യത. 10.02.2020 ലെ സര്‍ക്കാര്‍ ഉത്തരവ് 42/2020/കാ.യു.വ പ്രകാരം അംഗീകരിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് മാര്‍ക്കുകള്‍ നിശ്ചയിക്കുന്നത്. അപേക്ഷകര്‍ സ്‌പോര്‍ട്‌സ് നിലവാരം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, മുന്‍ഗണനാക്രമത്തില്‍ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. അപേക്ഷകള്‍ സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സ്റ്റാച്യൂ, തിരുവനന്തപുരം – 695001 എന്ന വിലാസത്തില്‍ ഏപ്രില്‍ 30 ന് മുന്‍പായി ലഭിക്കണം. കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. അപൂര്‍ണമായതും നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്നതുമായ അപേക്ഷകള്‍ പരിഗണിക്കില്ല.
Post a Comment