ബേഡകത്ത് യുവതിയെ കടയ്ക്കുള്ളിൽ കയറി തീകൊളുത്തി കൊല്ലാൻ ശ്രമം, യുവതിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പ്രതി കസ്റ്റഡിയിൽ




കാസർകോട്: ബേഡകത്ത് യുവതിയെ കടക്കുള്ളില്‍ വച്ച്‌ ടിന്നർ ഒഴിച്ച്‌ തീകൊളുത്തി. പലചരക്ക് കട നടത്തുന്ന രമിതയ്ക്കാണ് (27) പൊള്ളലേറ്റത്. 50 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രമിതയുടെ കടയ്ക്ക് സമീപം പ്രവർത്തിക്കുന്ന ഫർണീച്ചർ കട നടത്തിപ്പുകാരനായ തമിഴ്നാട് ചിന്നപട്ടണം സ്വദേശി രാമാമൃതം (57) ആണ് യുവതിയെ ആക്രമിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാമാമൃതം മദ്യപിച്ച്‌ കടയില്‍ വന്ന പ്രശ്നമുണ്ടാക്കുന്നത് രമിത കെട്ടിട ഉടമസ്ഥനോട് പരാതി പറഞ്ഞിരുന്നു. ഇതേത്തുടർന്ന് രാമാമൃതത്തോട് കടമുറി ഒഴിയാൻ കെട്ടിട ഉടമ ആവശ്യപ്പട്ടു. ഇതിന്റെ വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02