എറണാകുളം :കോതമംഗലത്ത് ഫുട്ബോള്‍ ഗ്യാലറി തകര്‍ന്ന് വീണ് അപകടം. മത്സരം ആരംഭിക്കുന്നതിന് പത്തു മിനിറ്റിനു മുമ്പ് താല്‍ക്കാലിക ഗാലറിയുടെ ഒരുഭാഗം തകര്‍ന്നു വീഴുകയായിരുന്നു സംഭവത്തില്‍ നിരവധിപേര്‍ക്ക്പരുക്കേറ്റു.അടിവാട് ഫുട്ബോള്‍ടൂര്‍ണമെന്റിനിടെയാണ് അപകടം. പരുക്കേറ്റവരെആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹീറോ യങ്ങസ് എന്ന ക്ലബ്ബ് നടത്തിയ ടൂര്‍ണമെന്റിനിടയാണ് അപകടം. .രാത്രി10മണിയോടെയാണ് മത്സരം തുടങ്ങേണ്ടിയിരുന്നത്. ഫൈനല്‍ മത്സരം ആയതിനാല്‍ കാണികൾ നിരവധി ഉണ്ടായിരുന്നു. 4000ത്തോളം പേരാണ് മത്സരംകാണാനെത്തിയത്.മത്സരം ആരംഭിക്കുന്നതിന് തൊട്ട്മുന്‍പാണ് അപകടം.മുള ഉള്‍പ്പടെയുപയോഗിച്ചാണ് ഗാലറി നിര്‍മിച്ചത്.ഒരുവശത്തേക്ക് ചരിഞ്ഞ് മറിഞ്ഞു വീഴുകയായിരുന്നു.
WE ONE KERALA -NM
Post a Comment