ദേശീയ സംസ്ഥാന അധ്യാപക അവാർഡ് നേടിയ ശ്രീ. കെ. പി സുനിൽ മാസ്റ്റർക്ക് ചേടിച്ചേരി പൗരാവലി സ്വീകരണം നൽകി. 2026 വർഷത്തെ ദേശീയ സംസ്ഥാന അധ്യാപക അവാർഡ് നേടിയ കെ.പി സുനിൽ മാസ്റ്ററേ ചേടിച്ചേരി ആലം മുക്കിൽ നിന്നും ഘോഷയാത്രയായി വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ മുത്തു കുടയുമേന്തി ചേടിച്ചേരി കുട്ടാവിലെ ജനങ്ങൾ ചേടിച്ചേരി എൽ പി സ്കൂളിലേക്ക് ആനയിച്ചു. തുടർന്ന് സംഘാടക സമിതി ചെയർമാൻ എം.ഒ ശ്രീജയുടെ അദ്ധ്യക്ഷതയിൽ കവിയും എഴുത്തുകാരനും റിട്ട. പ്രിൻസിപ്പാളുമായ ശ്രീമുരളിധരൻ പട്ടാന്നൂർ ഉദ്ഘാടന പ്രഭാഷണം നടത്തി. തുടർന്ന് ഉപഹാര സമർപ്പണവും നടത്തി. ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ മുഹമ്മദ് മാസ്റ്റർ, ശ്രീമതി ടി. സി നസിയത്ത് ടീച്ചർ (ചെയർ പേഴ്സൺ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി) ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ യു.പി അബ്ദുറഹ്മാൻ പഞ്ചായത്ത് വാർഡ് മെമ്പർ എ.പി ഷമീർ ,എ ഇ ഒ ഗീത ടീച്ചർ, ചേടിച്ചേരിഎ എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് ജസ്ന രവീന്ദ്രൻ തുടങ്ങിയവർ സംസാരിക്കുകയും തുടർന്ന് കെ.പി സുനിൽ മാഷ് മറുപടി പ്രസംഗം നടത്തുകയും ചെയ്തു. ഈ പരിപാടിക്ക് ശ്രീ ദേവരാജൻ മാസ്റ്റർ സ്വാഗതവും (കൺവീനർ സംഘാടക സമിതി) ശ്രീ. പി.കെ അജേഷ് നന്ദി പറയുകയും ചെയ്തു.






0 Comments