രാസ ലഹരിക്ക് തടയിടാൻ സംസ്ഥാ നത്ത് ജനമൈത്രി മാതൃകയിൽ പുതിയ സംവിധാനവുമായി കേരളപൊലിസ്





കേരളത്തിലെ പോലീസ് സ്റ്റേഷൻ പരിധിയിൽ നിശ്ചിത ശതമാനം വീടുകൾ അടങ്ങിയ പ്രദേശം ഒറ്റ യൂണിറ്റായി കണക്കാക്കി ബീറ്റുകളായി വിഭജിച്ച് പോലീസുകാർക്ക് ചുമതല നൽകിയാണ് ലഹരിയുടെ വേരറുക്കാൻപോലീസ് പദ്ധതി തയ്യാറാക്കിയത്.

ക്രമസമാധാന ചുമതലയുള്ള എ ഡിജിപി മനോജ് എബ്രഹാമിൻ്റെ നിർദേശപ്രകാരമാണ് എല്ലാ സ്റ്റേഷനുകളിലും ജനമൈത്രി ബീറ്റ് മാതൃകയിൽ പുതിയ ബീറ്റ് ഉണ്ടാക്കിയത്. പൊലിസ് സ്റ്റേഷനിലെ അംഗസംഖ്യയും  പ്രദേശത്തിന്റെ വലിപ്പവും അടിസ്ഥാനമാക്കിയാണ് ബീറ്റുകൾ രൂപീകരിക്കുന്നത്. ബീറ്റുകളിലെ ഉദ്യോഗസ്ഥർക്ക് തൻ്റെ പരിധിയിലുള്ള ഓരോ വീടിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും അറിവുണ്ടായിരിക്കണം. പ്രദേശവുമായും അവിടത്തെ റസിഡൻസ് അസോസിയേഷനുകളുമായും ബന്ധമുണ്ടാക്കണം. ബീറ്റുകളിലുള്ള പോലീസുകാരുടെ മൊബൈൽ നമ്പറുകൾ പ്രദേശവാസികൾക്ക് കൈമാറി ആശയവിനിമയത്തിനു ള്ള സൗകര്യവും ഒരുക്കുന്നുണ്ട്.നിയമ വിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ച് രഹസ്യവിവരങ്ങൾ കൈമാറിയാൽ ഉടൻ നടപടി സ്വീകരിക്കും വിധത്തിലാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്.

സംസ്ഥാനത്തിന് പുറത്ത് നിന്ന് എം.ഡി എം എ ഉൾപ്പെടെയുള്ള രാസ ലഹരിയുടെ കടത്ത്  തുടർച്ചയായി പോലീസും എക്സൈസും പിടികൂടിയതോടെ മയക്കുമരുന്ന് ലഹരി മാഫിയ സംഘങ്ങൾ ചുവടുമാറ്റി കൊറിയർ സർവീസുകൾ വഴി ലഹരി വിൽപ്പന നടത്താനുള്ള സാധ്യതയുണ്ടെന്ന് പൊലിസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വിദേശത്ത് നിന്നു വരെ കൊറിയർ സർവീസ് വഴി ലഹരി വസ്തുക്കൾ സംസ്ഥാനത്ത് എത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കൊറിയർ സ്ഥാപനങ്ങളിലും പാർസൽ സർവിസ് നടത്തിപ്പുകാരിലും ഓൺലൈൻ ഷോപ്പിംങ്ങ് കമ്പനികളിലും നിരീക്ഷണം ശക്തമാക്കാനും ആവശ്യമെങ്കിൽ പരിശോധന നടത്താനും എഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്.

ഇതിൻ്റെ ഭാഗമായി പൊലിസ് സ്റ്റേഷൻ അടിസ്ഥാനത്തിൽ പ്രദേശത്തെ കൊറിയർ സർവീസ് നടത്തിപ്പുകാരുടെയും വിതരണക്കാരുടെയും പോസ്റ്റ്മാൻമാരുടെയും യോഗം വിളിച്ചു ചേർത്ത് ഗൗരവാവസ്ഥ വിശദീകരിക്കും. മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവും കൂടുതലുള്ള ബ്ലാക്ക് സ്പോട്ടുകളെന്ന് കണ്ടെത്തിയ പ്രദേശങ്ങളിലേക്കുള്ള കൊറിയറുകളും പാർസലുകളും കർശനമായി നിരീക്ഷിക്കാനും പൊലിസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.





Post a Comment

Previous Post Next Post

AD01

 


AD02