തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിൽ കുടുംബ സമേത മെത്തിയ ഗൃഹനാഥനെ അമ്പാടിമുക്ക് സഖാക്കൾ തല്ലിച്ചതച്ചതായി പരാതി

  



കണ്ണൂർ : തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിൽ ഉത്സവത്തിന് കുടുംബ സമേതമെത്തിയ ഗൃഹനാഥനെ വലിച്ചിഴച്ച് നിലത്തിട്ട് മർദ്ദിക്കുകയും ചവിട്ടുകയും ചെയ്തതായി പരാതി. പൊലിസിൻ്റെ മുൻപിൽ വെച്ചാണ് ആൾക്കൂട്ടത്തിനിടെയിൽ നിന്നും മർദ്ദനമേറ്റത്. കൂടെയുണ്ടായിരുന്ന മകളുടെ സുഹൃത്തിനോട് അപമര്യാദയായി ചോദ്യം ചെയ്തതിന് തളാപ്പ് സ്വദേശി കൃഷ്ണകുമാറിനും ഭാര്യയ്ക്കുമാണ് മർദ്ദനമേറ്റത്.  സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അകാരണമായാണ് കൃഷ്ണകുമാറിനെ വളഞ്ഞിട്ട് മർദ്ദിച്ചത്. സ്ത്രീകൾ ഉൾപ്പെടെ ഉത്സവത്തിനെത്തിയവർ ചിതറി ഓടിയിരുന്നു. മർദ്ദനം തടയാൻ ശ്രമിച്ച കൃഷ്ണകുമാറിൻ്റെ ഭാര്യയെയും തള്ളിയിട്ടു. പൊലിസ് അക്രമികളെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തപ്പോഴാണ് അക്രമികൾ പിൻ തിരിഞ്ഞത്. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നാണ് പൊലിസ് പറയുന്നത്. കൂടുതൽ സംഘർഷമൊഴിവാക്കുന്നതിനായി തളാപ്പ് ഭാഗത്ത് പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02