മലപ്പട്ടം ഗ്രാമപഞ്ചായത്ത് പൂക്കണ്ടം പ്രദേശത്തെ ക്ഷീര കർഷകരായ തങ്കമണി കടാങ്കോട്ട്,ഉഷ നടുവിലക്കണ്ടി എന്നിവരുടെ പശുകൾക്ക് പേവിഷബാധ ഏൽക്കുകയും തുടർന്ന് പശുക്കളെ ദയാവധം നടത്തുകയും ചെയ്തു. മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ കെ പി രമണി,മെമ്പർമാർ വെടിനറി dr ആസിഫ് എം അഷ്റഫ് എന്നിവരുടെ നേതൃത്വത്തിൽ ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർ അക്ഷയ് അമൽ, വിമൽ എം എസ് ചെമ്പൻതോട്ടി എന്നിവർ ചേർന്ന് പ്രദേശത്തെ കാന്നുകാലികൾക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തി.മലപ്പട്ടം എഫ് എച്ച് സി യുടെ നേതൃത്വത്തിൽ ശുചീകരണവും സമ്പർക്കമുള്ളവരെ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്. എന്തെങ്കിലും അടിയന്തര സാഹചര്യം ഉണ്ടെങ്കിൽ പഞ്ചായത്തുമായും മൃഗാശുപത്രിയുമായും ബന്ധപ്പെടാൻ പ്രസിഡന്റ് അറിയിച്ചു.
ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റിയിൽ കോട്ടൂർ കെ വി കൃഷ്ണൻ നമ്പ്യാർ എന്ന ക്ഷീരകർഷകന്റെ ഒന്നര വയസ്സ് പ്രായമുള്ള പശുവിനെ രോഗ ലക്ഷണത്തെ തുടർന്ന് ചെമ്മന്തൂട്ടി വെറ്റിനറി പോളി ക്ലിനിക്കിൽ വിവരം അറിയിക്കുകയും ഡോക്ടർ മുഹമ്മദ് ബഷീർ സീനിയർ വെറ്റിനറി സർജറി നിർദേശപ്രകാരം വെറ്റിനറി സർജനായ ഡോക്ടർ അനുമോൾ ജോസഫ് മൃഗത്തെ പരിശോധിക്കുകയo പേവിഷബാധയുടെ ലക്ഷണങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കുകയും ചെയ്തു തുടർന്ന് ഡോക്ടർ അനുമോൾ ജോസഫ് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറായ വിമൽ vs എന്നിവർ ചേർന്ന് പ്രസ്തുത മൃഗത്തെ ദയാവധത്തിന് വിധേയമാക്കുകയും മറ്റു പശുക്കൾക്ക് പ്രതിരോധ കുത്തിവെപ്പുകൾ നൽകുകയും ചെയ്തിട്ടുണ്ട് മറ്റു മൃഗങ്ങളിൽ അസ്വാഭാവികമായിട്ടുള്ള പെരുമാറ്റവും ആഹാരം വെറുപ്പ് ഉണ്ടോ എന്ന കർഷകർ ശ്രദ്ധിക്കുകയും എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള മൃഗാശുപത്രിയോ ചെമ്പന്തൊട്ടി വെറ്റിനറി പോളി ക്ലിനിക്കുമായി ആയിട്ട് ബന്ധപ്പെടേണ്ടതാണ്
WE ONE KERALA -NM
Post a Comment