കോഴിക്കോട് മൂന്നര വയസ്സുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി കൊണ്ടുവന്ന കുഞ്ഞിനെയാണ് ഉപേക്ഷിച്ച് ‘അമ്മ കടന്നു കളഞ്ഞത്. കുട്ടിയുടെ ശരീരത്തിൽ ഗുരുതര പരിക്കുകളുണ്ടായിരുന്നു. അമ്മ തന്നെയാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. കുട്ടിയുടെ അച്ഛൻ മാനന്തവാടി സ്വദേശി നേരത്തെ മരിച്ചിരുന്നു. ആന്ധ്ര സ്വദേശിയായ യുവതിയെ മാനന്തവാടി സ്വദേശി വിവാഹം കഴിക്കുകയായിരുന്നു. അമ്മയും ഉപേക്ഷിച്ചതോടെ കുഞ്ഞ് അനാഥയായിരിക്കുകയാണ്. എന്നാൽ, കുഞ്ഞിനെ യുവതി ഉപദ്രവിച്ചിരുന്നുവെന്ന് പിതാവിന്റെ സഹോദരൻ പോലീസിൽ അറിയിച്ചു. ശരീരത്തിൽ ഗുരുതര പരിക്കുകളോടെയായിരുന്നു ആശുപത്രിയിൽ എത്തിച്ചിരുന്നത്. അതേസമയം രണ്ടാമത്തെ കുഞ്ഞിനെ യുവതി വിറ്റുവെന്ന് പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. യുവതിക്കായി പൊലീസ് അന്വേഷണം തുടങ്ങി. കുഞ്ഞിനെ സുരക്ഷിതമായ കേന്ദ്രത്തിലേക്ക് മാറ്റും.
WE ONE KERALA -NM
Post a Comment