പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസിൽ കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു


പത്തനംതിട്ട റാന്നി ചെല്ലക്കാട്ട് കെഎസ്ആർടിസി ബസിൽ കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. കാർ യാത്രികനായ റാന്നി വയലത്തല സ്വദേശി ഫിലിപ്പാണ് മരിച്ചത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് ഫിലിപ്പിനെ പുറത്തെടുത്തത്. സംഭവസ്ഥലത്തുവെച്ചു തന്നെ ഫിലിപ്പ് മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോ‍ർ‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നൽകും. 
അതേസമയം, കൊല്ലത്ത് കെ എസ്ആർ ടി സി ബസിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു . കൊല്ലം ചവറ അരുനെല്ലൂരിലാണ് ഉച്ചയ്ക്ക് രണ്ടരയോടെ അപകടം ഉണ്ടായത്. ചവറ സ്വദേശി രഘുകുമാർ മരിച്ചത്. ബസിലുള്ള യാത്രക്കാർക്ക് നിസ്സാരമായ പരിക്കുകൾ ഉണ്ട് .36 യാത്രക്കാരാണ് കെ എസ്ആർ ടി സി ബസ്സിൽ ഉണ്ടായിരുന്നത് .

Post a Comment

Previous Post Next Post

AD01