ചെക്കിക്കുളം ഇൻഡിപെൻഡൻസ് കൾച്ചറൽ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ അവധിക്കാല വോളിബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. ലഹരിക്കെതിരെ വോളിബോൾ ലഹരി എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് ജയപ്രകാശ് മലപ്പട്ടത്തിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ക്യാമ്പ്, വാർഡ് നമ്പർ കെ പ്രസീതയുടെ അധ്യക്ഷതയിൽ മയ്യിൽ എസ്. ഐ ശ്രീ മുഹമ്മദ് ഫൈറൂസ് ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് ക്ലബ്ബ് സെക്രട്ടറി ഷിജു.പി സ്വാഗതവും പദ്മനാഭൻ, മാസ്റ്റർ,ഷജിൽ കുമാർ, റിബിൻ, ജയപ്രകാശ്, നിഷാന്ത് എന്നിവർ ആശംസയും അറിയിച്ചു സംസാരിച്ചു. ധനേഷ് രമ്പേത്ത് നന്ദി പറഞ്ഞു.
0 Comments