പാണത്തൂർ: ഇന്നലെ രാവിലെ 9 മണിയോടെ പാണത്തൂർ ടൗണിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട ആളെ രാജപുരം പോലീസ് കസ്റ്റഡിയിൽ എടുത്തു. തമിഴ് നാട് സ്വദേശി കറുപ്പന്റെ മകൻ സെൽവൻ (51) ആണ് പിടിയിലായത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് രാജപുരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രാജേഷിന്റെ നിർദ്ദേശപ്രകാരം രാജപുരം പോലീസ് സ്ഥലത്ത് എത്തി സംശയരമായ സാഹചര്യത്തിൽ കാണപ്പെട്ട ആളെ ചോദ്യം ചെയ്യുകയും ചോദ്യം ചെയ്യലിൽ പറഞ്ഞ മേൽവിലാസം സംശയകരമായതിനാൽ അയാളുടെ കൈവശമുണ്ടായിരുന്ന ബാഗ് പോലീസ് പരിശോധിക്കുകയും ചെയ്തു. ലാപ്ടോപ്പുകളും മറ്റ് ഉപകരണങ്ങളും കെഎസ്ആർടിസി ബസ്സിൽ ഉപയോഗിക്കുന്ന തരത്തിലുള്ള ടിക്കറ്റ് റാക്കറ്റും, ടിക്കറ്റുകളും അയാളിൽ നിന്നും കണ്ടെത്തി. തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനിൽ വച്ച് പ്രതിയെ വിശദമായി ചോദ്യം ചെയ്തതിൽ പ്രതി ആദ്യം പറഞ്ഞ വിലാസം തെറ്റാണെന്ന് മനസ്സിലായി. കൂടുതൽ അന്വേഷണം നടത്തിയതിൽ തലശ്ശേരി റെയിൽവേ സ്റ്റേഷൻ അടുത്ത് ട്രെയിനിൽ വച്ച് മോഷ്ടിച്ചതാണ് ലാപ്ടോപ്പും മറ്റ് ഉപകരണങ്ങളുമാണെന്ന് കണ്ടെത്തി. അതിന് കണ്ണൂർ റെയിൽവേ പോലീസ് കേസ് എടുത്തിരുന്നു. രാജപുരം പോലീസ് കണ്ണൂർ റെയിൽവേ പോലീസുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറിയ പ്രകാരം കണ്ണൂർ റെയിൽവേ പോലീസ് ഉദ്യോഗസ്ഥൻ രാജപുരം പോലീസ് സ്റ്റേഷനിൽ വന്ന് പ്രതിയെയും ലാപ്ടോപ്പ് അടക്കമുള്ള മറ്റ് സാധനങ്ങളും കൊണ്ടുപോയി. പ്രതിയുടെ കൈവശം കാണപ്പെട്ട ടിക്കറ്റ് റാക്കറ്റ് പാണത്തൂരിൽ നിന്നും സുള്ള്യ പോകുന്ന കെഎസ്ആർടിസി ബസ്സിൽ കയറി സുള്ള്യയിൽ എത്തിയ സമയം കണ്ടക്ടറുടെ സീറ്റിനടിയിൽ നിന്നും എടുത്തതാണെന്ന് പ്രതി സമ്മതിച്ചു. അത് പ്രകാരം കാഞ്ഞങ്ങാട് കെഎസ്ആർടിസി ഡിപ്പോയുമായി ബന്ധപ്പെട്ടപ്പോൾ കണ്ടക്ടർ ഗോപി എന്ന ആളുടെ ബാഗ് മോഷണം പോയതായി അറിയുകയും ഗോപി അതിന് കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിരുന്നതായും വ്യക്തമായി. രാജപുരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രാജേഷ് പി യുടെ നിർദ്ദേശപ്രകാരം പ്രിൻസിപ്പൽ എസ് ഐ പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തിയത്. അന്വേഷണ സംഘത്തിൽ എ എസ് ഐ രാജേഷ്, എ എസ് ഐ ജോസഫ്. എ എസ് ഐ രമേശൻ,എസ് സി പി ഓ ഫിലിപ്പ് തോമസ്, സതീഷ് കുമാർ. ഷിന്റോ പ്രസൂൺ, അനീഷ്, നിതിൻ തുടങ്ങിയവരും ഉണ്ടായിരുന്നു.
WE ONE KERALA -NM
Post a Comment