എന്‍ ഡി എക്ക് വന്‍ തിരിച്ചടി; മുൻ കേന്ദ്രമന്ത്രി പശുപതി പരസിന്റെ പാര്‍ട്ടി സഖ്യം വിട്ടു, നീക്കം ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി


ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എ സഖ്യത്തിന് വൻ തിരിച്ചടി. മുന്‍ കേന്ദ്രമന്ത്രി പശുപതി കുമാര്‍ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടി (ആര്‍ എല്‍ ജെ പി) എന്‍ ഡി എ സഖ്യം വിട്ടു. ഈ വർഷത്തെ തന്നെ രാജ്യത്തെ സുപ്രധാന രാഷ്ട്രീയ സംഭവവികാസമാണിത്. പട്നയില്‍ നടന്ന അംബേദ്കര്‍ ജയന്തി ദിന ചടങ്ങില്‍ ആയിരുന്നു പ്രഖ്യാപനം. 2014 മുതല്‍ ബി ജെ പിയുമായും എന്‍ ഡി എയുമായും സഖ്യത്തിലായിരുന്നു. എന്നാല്‍, ഇന്ന് മുതല്‍ എന്‍ ഡി എയുമായി ഒരു ബന്ധവുമില്ലെന്ന് പരസ് പ്രഖ്യാപിച്ചു. സംസ്ഥാന രാഷ്ട്രീയത്തില്‍ ആര്‍ എല്‍ ജെ പിയെ കിങ്മേക്കറാക്കുകയാണ് പരസിന്റെ നീക്കത്തിന് പിന്നിൽ. ബിഹാറിലെ 243 നിയമസഭാ സീറ്റുകളിലും തന്റെ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാരിനെ മാറ്റാന്‍ ബീഹാറിലെ ജനങ്ങള്‍ തീരുമാനിച്ചുവെന്നും പരസ് പറഞ്ഞു. ഇതിനകം 22 ജില്ലകളിൽ താൻ സന്ദര്‍ശിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ ശേഷിക്കുന്ന 16 ജില്ലകള്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാർ ദളിത് വിരുദ്ധനും മാനസിക രോഗിയും ആണെന്ന് പരസ് ആരോപിച്ചു. ദളിതര്‍ക്കെതിരെ ബിഹാറിൽ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.

Post a Comment

Previous Post Next Post

AD01

 


AD02