കരുനാഗപ്പള്ളിയിൽ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മയും മക്കളും മരിച്ചു . കരുനാഗപ്പള്ളി സ്വദേശി താര, മക്കളായ അനാമിക, ആത്മിക എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രവാസിയായ ഭർത്താവ് ഇന്ന് വിദേശത്ത് നിന്ന് മടങ്ങിവരാനിരിക്കെയാണ് താര മക്കൾക്കൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ചത്.കുറച്ച് മുൻപ് താര മരിച്ച വിവരം പുറത്ത് വന്നിരുന്നു. തൊട്ട് പിറകിലാണ് ഇപ്പോൾ രണ്ട് കുട്ടികളും മരിച്ചെന്ന വാർത്ത വരുന്നത്. ഒരു വയസും, ആറ് വയസുമാണ് കുട്ടികളുടെ പ്രായം. മൂവരുടെയും മൃതദേഹങ്ങൾ വണ്ടാനം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
WE ONE KERALA -NM
Post a Comment