ഓർമയുടെ തീരങ്ങളിൽ ഇത്തിരി നേരം ആദ്യകാല ഗ്രന്ഥാലയ പ്രവർത്തന സംഗമം നടത്തി ചേടിച്ചേരി പ്രിയ ദർശിനിയുവക് സെൻ്റർ ദർശന ഗ്രന്ഥാലയം


ഓർമയുടെ തീരങ്ങളിൽ ഇത്തിരി നേരം ആദ്യകാല ഗ്രന്ഥാലയ പ്രവർത്തന സംഗമം നടത്തി ചേടിച്ചേരി പ്രിയ ദർശിനിയുവക് സെൻ്റർ ദർശന ഗ്രന്ഥാലയം. ഗ്രന്ഥാലയത്തിൻ്റെ 50ാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി ആദ്യകാലത്ത് ഗ്രന്ഥാലയം പ്രവർത്തിച്ചു വന്ന ചേടിച്ചേരി പഴയ റേഷൻ കടക്കു സമീപത്തെ എഎം നാരായണൻ മടയൻ എന്നവരുടെ കെട്ടിടത്തിന് സമീപത്ത് പഴയ കാല ഗ്രന്ഥാലയത്തിൻ്റെ ഓർമ്മ പുതുക്കുന്നതിൻ്റെ ഭാഗമായി 15/4/2525 ന് വൈകുന്നേരം ആദ്യ കാല പ്രവർത്തക സംഗമം നടത്തി. മുൻ കാല പ്രസിഡണ്ടായ എം.ഒ നാരായണൻ മാസ്റ്റർ ആമുഖ പ്രഭാഷണം നടത്തി. മുൻകാല പ്രസിഡണ്ട് ആയ എം.പി ഗംഗാധരൻ മാസ്റ്ററിൻ്റെ അധ്യക്ഷതയിൽ മുൻകാല ഭാരവാഹിയും സംഘാടകനുമായിരുന്ന എം.ഒ മാധവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു തുടർന്ന് ആദ്യകാല പ്രവർത്തകനും ഗ്രന്ഥാലയം നിലനിന്നിരുന്ന സ്ഥാപനത്തിൻ്റെ ഉടമയുമായിരുന്ന ശ്രീ.എ.എം നാരായണൻ മടയൻ്റെ കുടുംബത്തെ മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു



 തുടർന്ന് ശ്രീ. എ.കെ ലക്ഷ്മണൻമാസ്റ്റർ (കൺവീനർ, നേതൃസമിതി ലൈബ്രറി കൗൺസിൽ , ഇരിക്കൂർ) ശ്രീ. കെ ജനാർദ്ദനൻ മാസ്റ്റർനൻ (സെക്രട്ടറി, കുട്ടാവ് പൊതുജന വായനശാല ) ശ്രീ .ടി ജിജേഷ് (പ്രസിഡണ്ട് നവജ്യോതി കുളിഞ്ഞ) എന്നിവർ ആശംസ പ്രഭാഷണം നടത്തി തുടർന്ന് പ്രൊഫസർ ഡൊ MV പ്രസാദ്, വി.വി കൃഷ്ണൻ മാസ്റ്റർ, Kv മുകുന്ദൻ മാസ്റ്റർ, എ എം. കരുണാകരൻ,Adv. നിഖിൽ ,വനജ, പി.കെ അജേഷ് , പ്രഭാകരൻ ചേടിച്ചേരി,,KK രാഘവൻ, VC രാജീവർ , ജനാർദ്ദനൻM .V തുടങ്ങിയവർ ആദ്യകാല അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു ഈ പരിപാടിക്ക് കെ.വി പത്മനാദൻ മാസ്റ്റർ സ്വാഗതവും VC പ്രശാന്ത് മാസ്റ്റർ നന്ദിയും പറഞ്ഞു

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02