ജനാധിപത്യ വിമര്‍ശനങ്ങളെയും വിയോജിപ്പുകളെയും ഭയപ്പെടുത്തി ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി; യുവജന പ്രതിരോധം തീര്‍ക്കാന്‍ ഡിവൈഎഫ്‌ഐ



ജനാധിപത്യ വിമര്‍ശനങ്ങളെയും വിയോജിപ്പുകളെയും ഭയപ്പെടുത്തി ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ യുവജന പ്രതിരോധം തീര്‍ക്കാന്‍ ഡിവൈഎഫ്‌ഐ. ഏപ്രില്‍ 7ന് ജില്ലാ കേന്ദ്രങ്ങളിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. ആര്‍എസ്എസ് – ഇഡി ഭീഷണികള്‍ക്ക് മുന്നില്‍ കീഴടങ്ങില്ലെന്ന ഉറച്ച നിലപാടാണ് പ്രതിരോധത്തിലൂടെ ചൂണ്ടിക്കാട്ടുന്നത്. എമ്പുരാന്‍ സിനിമയ്‌ക്കെതിരായ നീക്കവും അതിന്റെ നിര്‍മാതാവിനെ ഇഡിയെ വിട്ട് ഭീഷണി പ്പെടുത്തിയതും സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയതും നാം കണ്ടു. എമ്പുരാന്റെ ശില്പിയും മലയാളത്തിന്റെ അഭിമാനവുമായനടന്‍ പൃഥ്വിരാജിനെയാണ് അപ്പോള്‍ സംഘപരിവാര്‍ ലക്ഷ്യമിട്ടിരിക്കുന്നത് .മോദിയും അമിത്ഷായും ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഗുജറാത്ത് വംശഹത്യയുടെ ഉള്ളറകള്‍ തുറന്ന് കാട്ടിയതിന്റെ പകയാണ് ഇന്‍കംടാക്‌സ് നോട്ടീസും ഭയപ്പെടുത്തലിന്റെ സമീപകാല ഉദാഹരണങ്ങളും. രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇഡി 193 കേസുകള്‍ രജിസ്ട്രര്‍ ചെയ്തു. ഇതില്‍ മുഴുവന്‍ രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വച്ചുള്ളതാണ്. അതില്‍ രണ്ട് കേസുകള്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ജനാധിപത്യ ഇന്ത്യയില്‍ ഭയം വിതച്ച് ഏകാധിപത്യം ഉറപ്പിക്കാനുള്ള ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്ന് ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു

WE ONE KERALA -NM 




Post a Comment

Previous Post Next Post

AD01

 


AD02