പാതിവില തട്ടിപ്പ്; ആനന്ദകുമാറിന് ജാമ്യമില്ല

 


പാതിവില തട്ടിപ്പ് കേസില്‍ സായി ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍.ആനന്ദ കുമാറിന് ജാമ്യമില്ല. ആനന്ദകുമാറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഹൃദയസംബന്ധമായ അസുഖങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യം തേടിയത്. തട്ടിപ്പില്‍ തനിക്ക് ബന്ധമില്ലെന്നും എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ എന്ന നിലയിലാണ് പ്രവര്‍ത്തിച്ചതെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാടിയിരുന്നു. എന്‍ജിഒ കോണ്‍ഫെഡറേഷന്‍റെ കീഴിലുള്ള സ്ഥാപനങ്ങള്‍ വഴിയാണ് തട്ടിപ്പ് നടന്നതെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. കണ്ണൂര്‍ സീഡ് സൊസൈറ്റിയിലെ വനിത അംഗങ്ങള്‍ക്ക് സിഎസ്‌ആര്‍ ഫണ്ടുപയോഗിച്ച്‌ 50 ശതമാനം നിരക്കില്‍ ഇരുചക്ര വാഹനങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 2,96,40,000 രൂപ തട്ടിയെടുത്തെന്നാണ് കേസ്.കണ്ണൂര്‍ സീഡ് സൊസൈറ്റി സെക്രട്ടറി പള്ളിക്കുന്ന് എടച്ചേരി മാനസം ഹൗസില്‍ എ. മോഹനന്‍ നല്‍കിയ പരാതിയിലാണ് ആനന്ദകുമാര്‍ അടക്കം ഏഴുപേരെ പ്രതികളാക്കി കണ്ണൂർ ടൗണ്‍ പോലീസ് കേസെടുത്തത്. പ്രതികള്‍ക്കെതിരെ വിശ്വാസ വഞ്ചന, ചതി എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02