തളിപ്പറമ്പിലെ ആദ്യത്തെ ബാറായ ഹൈവേ ഇന്‍ ബാര്‍ ഉടമ നിര്യാതനായി



തളിപ്പറമ്പ് : തളിപ്പറമ്പ് പോലീസ് സ്റ്റേഷന് സമീപത്തെ പഴമ ഹോട്ടല്‍ ഉടമയും കരിമ്പം സര്‍സയ്യിദ് കോളേജിന് സമീപത്തെ കാനാട്ട് ഹൗസിലെ ജെന്നി ജോസഫ് (56) നിര്യാതനായി. തളിപ്പറമ്പിലെ ആദ്യത്തെ ബാറായ ഹൈവേ ഇന്‍ ബാര്‍ ഉടമ .സംസ്‌കാരം നാളെ വൈകിട്ട് 3.30ന് തളിപ്പറമ്പ് സെന്റ് മേരീസ് ദേവാലയത്തിന്റെ പുഷ്പഗിരിയിലുള്ള സെമിത്തേരിയില്‍. പരേതരായ കെ.ഇ.ജോസഫ് (കൊച്ചേട്ടന്‍)-മേരി ജോസഫ് ദമ്പതികളുടെ മകനാണ്. ഭാര്യ: ചെറുപുഴ ഒരപുഴിക്കല്‍ കുടുംബാംഗം സുനി ജെന്നി. മക്കള്‍: ചാള്‍സ് കാനാട്ട് (എച്ച്.ഡി.എഫ്.സി ബാങ്ക്), മെറിന്‍ കാനാട്ട് (ഫാര്‍മസിസ്റ്റ്, തളിപ്പറമ്പ്), ഷെറിന്‍ കാനാട്ട് (അല്‍ഹിന്ദ് ട്രാവല്‍സ്), റോസ് കാനാട്ട് (വിദ്യാര്‍ത്ഥി). മരുമകള്‍: ഐറിന്‍ അബ്രഹാം പെരിയില്ലത്ത് കുടുംബാംഗം (തിരുവല്ല).

WE ONE KERALA -NM 




Post a Comment

Previous Post Next Post

AD01

 


AD02