‘ചേരിതിരിവ് ഉണ്ടാക്കാനാണ് ബിജെപിയും ആർഎസ്എസും മുനമ്പത്ത് ശ്രമിച്ചത്’; അത് വില പോയില്ലെന്നതിൻ്റെ തെളിവാണ് വർഗീസ് ചക്കാലക്കലിന്റെ പ്രസ്താവനയെന്ന് എം വി ഗോവിന്ദൻ


വർഗീസ് ചക്കാലക്കലിൻ്റെ പ്രസ്താവന സ്വാഗതം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുനമ്പത്ത് വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചു. ബിജെപിയും ആർഎസ്എസും ശ്രമിച്ചു. എന്നാൽ അത് വില പോയില്ലെന്നതിൻ്റെ തെളിവാണ് വർഗീസ് ചക്കാലക്കലിന്റെ പ്രസ്താവനയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് അവിടെ ജീവിക്കുന്നവർക്ക് പൂർണ്ണ സംരക്ഷണം ഒരുക്കണം എന്നുള്ളതാണ് സർക്കാരിൻറെ നിലപാട്. മുനമ്പം വിഷയം വേഗത്തിൽ പരിഹാരം കാണുക എന്നതാണ് പാർട്ടിയും സർക്കാരും ഉദ്ദേശിക്കുന്നത്. വർഗീയമായ ചേരിതിരിവ് ഇല്ലാതെ യോജിപ്പോടെ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതിന്‍റെ സമയം മാത്രമേ എടുക്കാൻ പാടുള്ളൂ. ചേരിതിരിവ് ഉണ്ടാക്കാനാണ് ബിജെപിയും ആർഎസ്എസും മുനമ്പത്ത് ശ്രമിച്ചത്. പക്ഷേ അതിനു സാധിച്ചില്ല. അതിന്റെ പ്രഖ്യാപനമാണ് വർഗീസ് ചക്കാലക്കലിന്റെ പ്രതികരണം. ഡൽഹിയിൽ ദുഃഖവെള്ളി ഈസ്റ്റർ ആഘോഷങ്ങൾക്ക് അനുമതി നിഷേധിച്ച സംഭവം. കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങൾ കൊണ്ടു മാത്രമാണ് ഇവിടെ ബിജെപി എതിർക്കാത്തത്. രാഷ്ട്രീയ താൽപര്യങ്ങൾ ലക്ഷ്യം വച്ചാണ് ഇവിടത്തെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post

AD01