ചിറ്റാരിപ്പറമ്പ് മണ്ഡലത്തിലെ വിവിധ പാർട്ടികളിൽ നിന്ന് രാജി വെച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് കടന്ന് വന്നവർക്ക് കോൺഗ്രസ് മെമ്പർഷിപ്പ് നൽകി



ചിറ്റാരിപ്പറമ്പ് മണ്ഡലത്തിലെ വിവിധ പാർട്ടികളിൽ നിന്ന് രാജി വെച്ച്  ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് കടന്ന് വന്നവരെ പാർട്ടി മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു. പാർട്ടിയിലേക്ക് കടന്ന് വന്നവർക്ക് ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് ത്രിവർണ്ണ ഷാൾ അണിയിച്ച് മെമ്പർഷിപ്പ് നൽകി.സുനിൽ കുമാർ എൻ , ദീപ്തി പി കെ ,ഷിബിന കെ പി ,ഷംന കെ പി ,ശൈലജ പി ,ഷിംന ടി പി ,സന്തോഷ് കുമാർ കെ തുടങ്ങിയവരാണ് കോൺഗ്രസ് പാർട്ടിയിലേക്ക് കടന്നു വന്നത് . ഡിസിസി  ഓഫീസിൽ നടന്ന സ്വീകരണ പരിപാടിയിൽ ടി ജയകൃഷ്ണൻ ,ജയരാജ് കെ എൻ ,ബിജു പി വി ,ജിതിൻ കൊളപ്പ ,അരുൺ പ്രകാശ് ,മാനസ് തുടങ്ങിയവർ സംസാരിച്ചു.




Post a Comment

Previous Post Next Post

AD01