‘സർക്കാരിനെ പഴി കേൾപ്പിക്കരുത്; മന്ത്രിമാർ മാന്യമായി പെരുമാറണം’; കടുപ്പിച്ച് എംകെ സ്റ്റാലിൻ


സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന പരാമർശങ്ങൾ മന്ത്രിമാർ നടത്തരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സ്ത്രീകളെയും ഹിന്ദു ദൈവങ്ങളെയും അപമാനിച്ച പരാമർശത്തിൽ മന്ത്രി കെ. പൊന്മുടിക്ക് എതിരായ ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് നിർദേശം. സർക്കാരിനെ പഴി കേൾപ്പിക്കരുതെന്ന് മന്ത്രിസഭാ യോഗത്തിൽ നിർദേശം നൽകി. മന്ത്രിമാർ മാന്യമായി പെരുമാറണമെന്നും മന്ത്രിമാരുടെ പ്രവർത്തികൾ സർക്കാരിനെ പ്രതിരോധത്തിലാക്കുന്നുവെന്നും സ്റ്റാലിന്റെ വിമർശനം. ഇന്നലെ രാത്രി ചേർന്ന മന്ത്രിസഭായോഗത്തിലാണ് മന്ത്രിമാർക്ക് നിർദേശം നൽകിയിരിക്കുന്നത്. വിവദങ്ങളിൽ പെടരുതെന്ന് മന്ത്രിമാർക്ക് നിർദേശം നൽകിയത്. പൊന്മുടിയുടെ പരാമർശത്തിനെതിരെ ഡിഎംകെയിലെ സ്ത്രീ വിഭാ​ഗം രം​ഗത്തെത്തിയിരുന്നു. മന്ത്രിയുടെ പരാമർശം വിവാദമായതോടെ പൊൻമുടിയെ ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കംചെയ്തിരുന്നു. ശൈവ-വൈഷ്ണവ വിഭാഗങ്ങളുമായി ബന്ധപ്പെടുത്തിയായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇത് വിവാദമാകുകയും കടുത്ത വിമർശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിമാരോട് വിവാദ പരാമർശങ്ങൾ ഒഴിവാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിരിക്കുന്നത്.

Post a Comment

Previous Post Next Post

AD01