2025 ഏപ്രിൽ മുതൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും (പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ) K-Smart നിലവിൽ വരികയാണ്. പൊതുജനങ്ങൾക്ക് എല്ലാത്തരം അപേക്ഷകളും പരാതികളും ഇനിമുതൽ അവരവരുടെ ലോഗിൻ മുഖേന മാത്രമേ അയക്കാനാകൂ.
K-Smart ൽ സ്വന്തമായി ലോഗിൻ ഉണ്ടാക്കാൻ പഠിക്കാം.
ആധാർ നമ്പറും ആധാറിൽ ലിങ്ക് ചെയ്തിട്ടുള്ള Mobile നമ്പറും ഉണ്ടെങ്കിൽ ആർക്കും സിറ്റിസൺ ലോഗിൻ ഉണ്ടാക്കാം.
ആദ്യം. ഇൻ്റർനെറ്റ് ഉള്ള ഏതെങ്കിലും കമ്പ്യൂട്ടർ/ലാപ്ടോപ് ഉപയോഗിച്ച്
https://ksmart.lsgkerala.gov.in എന്ന site ൽ കയറുക.
Registration >> Citizen Registration click ചെയ്യുക.
Declaration ടിക്ക് ചെയ്ത് Proceed ചെയ്യുക.
അപ്പോൾ വരുന്ന സ്ക്രീനിൽ ആധാർ നമ്പർ കൊടുക്കുക.
OTP ജനറേറ്റ് ചെയ്യുക.
രജിസ്ട്രേഡ് Mobile നമ്പറിൽ വരുന്ന OTP നൽകുക.
Submit ചെയ്യുക.
അപ്പോൾ വരുന്ന സ്ക്രീനിൽ ആധാറിലെ പേരും ഫോട്ടോയും വന്നിട്ടുണ്ടാവും. അതിൽ നമ്മൾ കൂടുതൽ ഉപയോഗിക്കുന്ന ഫോൺ നമ്പർ, മെയിൽ ID എന്നിവ നൽകുക.
വീണ്ടും OTP verify ചെയ്യുക.
നമുക്ക് K-Smart ൽ ലോഗിൻ കിട്ടിക്കഴിഞ്ഞു.
Home Page ലേക്ക് പോയാൽ New Application എന്ന option ഉപയോഗിച്ച് നമുക്ക് അപേക്ഷകളും അനുബന്ധ രേഖകളും പഞ്ചായത്തിലേക്കും നഗര ഭരണ സ്ഥാപനങ്ങളിലേക്കും അയക്കാവുന്നതാണ്.
ശ്രദ്ധിക്കുക
1. ആധാർ updated ആയിരിക്കണം
2. കൊടുക്കുന്ന വിവരങ്ങൾ കൃത്യമായിരിക്കണം. ഉത്തരവാദിത്തം അപേക്ഷകനാണ്.
3. ഓഫീസിൽ നേരിട്ടു പോകേണ്ടതില്ല
4. സേവനങ്ങൾ ഓൺലൈനിൽ അവരവരുടെ ലോഗിനിൽ മാത്രമേ ലഭിക്കൂ.
5. നമ്മൾ കൊടുക്കുന്ന Mobile നമ്പറാണ് User ID. ലോഗിൻ ചെയ്യുമ്പോൾ കിട്ടുന്ന OTP ആയിരിക്കും Password.
Post a Comment