പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്ത് അതിക്രമിച്ചു കയറി പണം കവർന്ന അഞ്ചംഗ സംഘം പിടിയിലായി. പോഞ്ഞാശ്ശേരി സ്വദേശികളായ റിൻഷാദ്, സലാം, വലിയകുളം സ്വദേശികളായ ബേസിൽ, സലാഹുദ്ദീൻ, ചേലക്കുളം സ്വദേശി അനു എന്നിവരാണ് പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്.ബുധനാഴ്ച വൈകിട്ട് പോഞ്ഞാശ്ശേരിയിലാണ് സംഭവം നടന്നത്. അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് അതിക്രമിച്ചു കയറിയ പ്രതികൾ തൊഴിലാളികളെ ഭീഷണിപ്പെടുത്തി 37000 രൂപയാണ് കവർച്ച ചെയ്തത്. ഒളിവിൽ പോയ പ്രതികളെ പെരുമ്പാവൂർ ഇൻസ്പെക്ടർ ടി എം സൂഫി, സബ് ഇൻസ്പെക്ടർ റിൻസ് എം തോമസ് എന്നിവരുടെ നേതൃത്വത്തിൽ രാത്രിയിൽ ചുണ്ടമലയിൽ നിന്നുമാണ് പിടി കൂടിയത്.പണം നഷ്ടപ്പെട്ട തൊഴിലാളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ പെരുമ്പാവൂർ പൊലീസ് കേസെടുത്തു. ലഹരി കച്ചവടം അടക്കം ഏഴ് ക്രിമിനൽ കേസുകളിൽ പ്രതിയാണ് റിൻഷാദ് എന്ന് പൊലീസ് പറഞ്ഞു.
WE ONE KERALA -NM
Post a Comment