കിംവദന്തികളൊന്നും വേണ്ട, പറഞ്ഞ സമയത്ത് കാന്താര ചാപ്റ്റര്‍ 1 എത്തും; സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍


തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് കാന്താര ചാപ്റ്റർ 1. ഋഷഭ് ഷെട്ടി നായകനായും സംവിധായകനായും നിറഞ്ഞാടിയ കാന്താരയുടെ പ്രിക്വൽ എന്നതാണ് അതിന് കാരണവും. നിലവിൽ സിനിമയുടെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുകയാണ്. ഇതിനിടെ നേരത്തെ അറിയിച്ചത് പോലെ കാന്താര ചാപ്റ്റർ 1 ഒക്ടോബറിൽ റിലീസ് ചെയ്തേക്കില്ലെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പരന്നിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് നിർമാണ സംഘം ഇപ്പോൾ. 

കാന്താര ചാപ്റ്റർ 1 ഒക്ടോബർ 2ന് തന്നെ റിലീസ് ചെയ്യുമെന്നും അനാവശ്യമായ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും ഇവർ പറയുന്നു. "ഞങ്ങൾ ശരിയായ പാതയിലാണ്, എല്ലാം തീരുമാനിച്ചത് പോലെ തന്നെ മുന്നോട്ട് പോകുന്നുണ്ട്. കാന്താര ചാപ്റ്റർ 1 ഒക്ടോബർ 2 ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ റിലീസ് ചെയ്യും. ഞങ്ങളെ വിശ്വസിക്കൂ. അതിനായി കാത്തിരിക്കൂ", എന്നും അണിയറ പ്രവർത്തകർ അറിയിച്ചു. 

കാന്താര ആദ്യ ഭാ​ഗത്തിൽ നിന്നും വിഭിന്നമായി വൻ ക്യാൻവാസിലും മാസ് ആക്ഷൻ രം​ഗങ്ങളുമെല്ലാം കോർത്തിണക്കിയാകും കാന്താര ചാപ്റ്റർ 1 എത്തുകയെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അക്കാര്യം ഉറപ്പിക്കുന്ന തരത്തിലൊരു അപ്ഡേറ്റാണ് ഇപ്പോൾ പുറത്തുവരുന്നതും. കാന്താര ചാപ്റ്റർ 1ൽ 500 ഫൈറ്റർമാർ അണിനിരക്കുന്ന ഒരു ബ്രഹ്മാണ്ഡ യുദ്ധരം​ഗം ഷൂട്ട് ചെയ്യാൻ അണിയറ പ്രവർത്തകർ ഒരുങ്ങുന്നുവെന്നാണ് വിവരം. 

ഇന്ത്യൻ സിനിമാ ലോകം ഇതുവരെ കാണാത്ത തരത്തിലുള്ള യുദ്ധരം​ഗമായിരിക്കും ഇതെന്നാണ് പറയപ്പെടുന്നത്. പ്രമുഖരായ പല സ്റ്റണ്ട് മാസ്റ്റർമാരാകും ഈ സംഘട്ടന രം​ഗത്തിനായി എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്തായാലും ആദ്യ ഭാ​ഗത്തെക്കാൾ ചെറുതല്ലാത്ത ദൃശ്യവിസ്മയം പ്രീക്വലിൽ ഋഷഭ് ഷെട്ടി സമ്മാനിക്കുമെന്ന് ഉറപ്പാണ്. 2022 സെപ്റ്റംബര്‍ 30ന് ആയിരുന്നു കാന്താര റിലീസ് ചെയ്തത്. ഈ കഥയുടെ ആദ്യ ഭാ​ഗമാണ് പ്രീക്വലിൽ പറയുക. 16 കോടി ആയിരുന്നു ബജറ്റിലാണ് കാന്താര റിലീസ് ചെയ്തതെങ്കിൽ 125 കോടിയാണ് പ്രീക്വലിന്റെ നിർമാണ ചെലവെന്നാണ് റിപ്പോർട്ടുകൾ. ഹോംബാലെ ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. 



Post a Comment

أحدث أقدم

AD01