നൂറുമേനി നേടിയ വെള്ളാർമല സ്‌കൂള്‍ വിദ്യാര്‍ഥികളെ സി പി ഐ എം അനുമോദിക്കും; മെയ് 12ന് പരിപാടി




 എസ് എസ് എൽ സിയിൽ നൂറുമേനി വിജയം നേടിയ ചൂരല്‍മലയിലെ വെള്ളാർമല സ്‌കൂളിലെ വിദ്യാർഥികളെ സി പി ഐ എം വയനാട് ജില്ലാ കമ്മിറ്റി അനുമോദിക്കുന്നു. ഏറ്റവും കഠിനമായ ദുരന്തങ്ങളുടെ എല്ലാ തിരിച്ചടികളെയും മറികടന്നാണ് വിദ്യാർഥികൾ ഈ മിന്നുംജയം നേടിയതെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ് പറഞ്ഞു. അതിജീവനത്തിന്റെ വിജയത്തിളക്കമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. മെയ് 12-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുട്ടില്‍ എം ആര്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് അനുമോദന പരിപാടി. മന്ത്രി ഒ ആര്‍ കേളു, കെ കെ ഷൈലജ ടീച്ചര്‍ അടക്കമുള്ളവര്‍ പരിപാടിയിൽ പങ്കെടുക്കും. കഴിഞ്ഞ ജൂലൈയിലുണ്ടായ ഉരുൾപൊട്ടലുകളിൽ വെള്ളാർമല സ്കൂൾ നാമാവശേഷമാകുകയും ഈ സ്കൂളിൽ പഠിക്കുന്ന നിരവധി കുട്ടികൾ മരിക്കുകയും ചെയ്തിരുന്നു. പലരുടെയും രക്ഷിതാക്കളും സഹോദരങ്ങളും ബന്ധുക്കളും മരിച്ചു. ഈ ദുരന്തത്തെ അതിജീവിച്ചാണ് ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷ വെള്ളാർമലയിലെ കുട്ടികൾ എഴുതിയത്.എസ്എസ്എല്‍സി ഫലപ്രഖ്യാപനം വന്നതോടെ ഇരട്ടി മധുരത്തിലാണ് വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും ഒപ്പം ആ നാട്ടുകാരും. മഹാദുരന്തത്തെ അതിജീവിച്ച് തിരികെ പള്ളിക്കൂടങ്ങളിലേക്ക് മടങ്ങിയ കുട്ടികള്‍ അവിടെയും ജയിച്ചുകയറി.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02