പൊതുസ്ഥലത്ത് പുകവലി നിരോധിക്കാനൊരുങ്ങി ഫ്രാൻസ്. ജൂലൈ 1 മുതൽ ഫ്രാൻസിൽ പൊതുസ്ഥലത്ത് പുകവലി നിരോധിക്കുമെന്നാണ് റിപോർട്ടുകൾ. നിയമലംഘകർക്ക് 13,000 രൂപ വരെ പിഴ ഈടാക്കും.
കുട്ടികൾ പതിവായി കൂടിച്ചേരുന്ന സ്ഥലങ്ങളിൽ പുകവലിക്കുന്നത് പൂർണ്ണമായും നിരോധിക്കുമെന്ന് ഫ്രാൻസ് ആരോഗ്യ-കുടുംബ മന്ത്രി കാതറിൻ വൗട്രിൻ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിൽ പറഞ്ഞു. ബീച്ചുകൾ, പാർക്കുകൾ, ബസ് സ്റ്റോപ്പുകൾ, കായിക വേദികൾ എന്നിവയുൾപ്പെടെ കുട്ടികൾ പതിവായി സന്ദർശിക്കുന്ന സ്ഥലങ്ങളിൽ നിരോധനം ഏർപ്പെടുത്തും.
“കുട്ടികൾ ഉള്ളിടത്ത് പുകയില അപ്രത്യക്ഷമാകണം,” വൗട്രിൻ പ്രാദേശിക ദിനപത്രമായ ഔസ്റ്റ്-ഫ്രാൻസിനോട് പറഞ്ഞു. പുകവലിക്കാനുള്ള സ്വാതന്ത്ര്യം “കുട്ടികളുടെ ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം ആരംഭിക്കുന്നിടത്ത് നിർത്തുന്നു” എന്നും അവർ പറഞ്ഞു.
Post a Comment