ഇന്ത്യ- പാകിസ്ഥാൻ സംഘർഷത്തെത്തുടർന്ന് താത്കാലികമായി അടച്ചിട്ടിരുന്ന രാജ്യത്തെ 32 വിമാനത്താവളങ്ങൾ തുറക്കാൻ തീരുമാനം. ഈ വിമാനത്താവളങ്ങളിൽ യാത്രാ വിമാന സർവീസുകൾ ഉടൻ ആരംഭിക്കുമെന്നും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. സംഘർഷം രൂക്ഷമായതിനെത്തുടർന്ന് മെയ് ഒമ്പതിനാണ് രാജ്യത്തെ 32 എയർപോർട്ടുകൾ താൽക്കാലികമായി അടച്ചത്. ശ്രീനഗർ വിമാനത്താവളത്തിൽ നിന്നും നാളെ മുതൽ വിമാനസർവീസുകൾ ആരംഭിക്കുമെന്നാണ് അറിയിപ്പ്. മൂന്നു ദിവസത്തിന് ശേഷമാണ് രാജ്യത്തിന്റെ വടക്കു പടിഞ്ഞാറൻ അതിർത്തിയോടു ചേർന്നുള്ള വിമാനത്താവളങ്ങൾ വീണ്ടും തുറക്കുന്നത്. ശ്രീനഗർ, അമൃത്സർ തുടങ്ങിയ എയർപോർട്ടുകൾ പാകിസ്ഥാൻ സൈന്യം ലക്ഷ്യമിടുന്നുവെന്ന മുന്നറിയിപ്പിനെത്തുടർന്നാണ് അതിർത്തി മേഖലകളിലെ എയർപോർട്ടുകൾ താത്കാലികമായി അടച്ചത്. യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് വിമാനസർവീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉറപ്പു വരുത്തണമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ചിട്ടുണ്ട്.

إرسال تعليق