മണ്ണെണ്ണ വില ലിറ്ററിന് 4.80 രൂപ കൂടും




രണ്ടരവർഷത്തെ ഇടവേളയ്ക്കുശേഷം റേഷൻ മണ്ണെണ്ണ വിതരണം പുനരാരംഭിക്കുമ്പോൾ വില 4.80 രൂപ കൂടും. ലിറ്ററിന് 63.20 രൂപയായിരുന്നത് 68 രൂപയാവും. വിതരണച്ചാർജും വർധിപ്പിക്കും. നിർദേശങ്ങൾ പൊതുവിതരണവകുപ്പ് തയ്യാറാക്കി സർക്കാർ അംഗീകാരത്തിന് വിട്ടു. 31-നകം വിതരണം തുടങ്ങാനാണ് തീരുമാനം. 40 കിലോമീറ്റർവരെ വിതരണത്തിന് 238 രൂപയായിരുന്നത് 500 രൂപയാക്കാനാണ് ധാരണ. ശേഷമുള്ള ഓരോ കിലോമീറ്ററിനും 3.75 രൂപയായിരുന്നത് അഞ്ചുരൂപയാക്കും. കടക്കാരുടെ കമ്മിഷൻ 2.70 രൂപയിൽനിന്ന് ഏഴാക്കും. രണ്ടരവർഷത്തെ ഇടവേള വന്നതിനാൽ മൊത്തവിതരണ ഏജൻസികൾ കളംവിട്ടിരുന്നു. 30 പേർ ഇപ്പോൾ വിതരണത്തിന് തയ്യാറായി. പെട്രോൾ, ഡീസൽ ടാങ്കറുകളിൽ ബ്ലൂ ഡൈ കലർത്തിയ മണ്ണെണ്ണ നിറയ്ക്കാൻ കഴിയില്ല. സിവിൽ സപ്ലൈസ് വകുപ്പ് എണ്ണക്കമ്പനികളുമായി നടത്തിയ ചർച്ചയിൽ 15 വർഷ കാലാവധി പിന്നിട്ട ടാങ്കറുകൾ വിട്ടുനൽകാമെന്ന് ധാരണയായി. 16 സംസ്ഥാനങ്ങൾക്കാണ് മണ്ണെണ്ണ പൊതുവിതരണത്തിന് കേന്ദ്രം അനുമതി നൽകിയത്. കേരളത്തിന് 5676 കിലോലിറ്റർ മണ്ണെണ്ണയാണ് മൂന്നുമാസത്തേക്ക് അനുവദിച്ചത്. അര ലിറ്റർ വീതംഎല്ലാ കാർഡുകൾക്കും നൽകും. മീൻപിടിത്തക്കാർക്കും വിഹിതം കിട്ടും.

WE ONE KERALA -NM 




Post a Comment

Previous Post Next Post

AD01