ഇന്ത്യ തിരിച്ചടിച്ചു, ഞെട്ടി പാകിസ്ഥാൻ; കൊല്ലപ്പെട്ടത് 80 തീവ്രവാദികൾ, ഭീകര കേന്ദ്രങ്ങൾ തവിടുപൊടി

 



ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നൽകിയ സൈനിക തിരിച്ചടിയിൽ 80 ഭീകരവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാകിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇന്ത്യൻ സൈന്യം തിരിച്ചടി നൽകിയത്. നിരോധിത ഭീകര സംഘടനകളായ ജെയ്‌ഷെ മുഹമ്മദ് (ജെഎം), ലഷ്‌കർഇതൊയ്ബ (എൽഇടി) എന്നിവയുമായി ബന്ധപ്പെട്ട ഒമ്പത് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് അതിർത്തി കടന്നുള്ള ആക്രമണം ഇന്ത്യ നടത്തിയത്. ആക്രമണത്തിൽ ഭീകരരുടെ ഒളിത്താവളങ്ങൾ തകർന്നെന്നാണ് റിപ്പോർട്ട്

.WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01