പൊതിച്ചോർ ശേഖരിക്കാൻ പോയ ഡി വൈ എഫ് ഐ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ കേസ് എടുത്ത് പോലീസ്. മുൻ ഡിസിസി അംഗം പ്രഭാകരനെതിരെയാണ് കണ്ണവം പോലീസ് കേസെടുത്തത്. വ്യാഴാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. ആശുപത്രികളിൽ നൽകാനുള്ള പൊതിച്ചോറ് ശേഖരിക്കുന്നതിനിടെ അകാരണമായി മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് കേസ്. ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് ഡി വൈ എഫ് ഐ പൊതിച്ചോർ വിതരണം ചെയ്യുന്നത്. പ്രഭാകരൻ്റെ അയൽപക്കത്തെ വീട്ടിൽ വച്ചാണ് ഡി വൈ എഫ് ഐ പ്രവർത്തകരെ മർദിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്ക് മാത്രമായി 2017ല്‍ ആയിരം പൊതിച്ചോറുകളുമായി ആരംഭിച്ച ഹൃദയപൂര്‍വ്വം പദ്ധതി ഇന്ന് സംസ്ഥാനത്തൊട്ടാകെ വ്യാപിച്ചു. കോടിക്കണക്കിന് പേരുടെ മിഴി നനയാതെ കാത്തു. ദിവസവും ജില്ലയിലെ ഓരോ മേഖലാ കമ്മിറ്റിയാണ് ഭക്ഷണമെത്തിക്കുന്നത്. ആഘോഷ-അവധി ദിനങ്ങളില്ലാതെ മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം നല്‍കുന്ന ഡിവൈഎഫ്‌ഐയുടെ ഹൃദയ പൂര്‍വ്വം പദ്ധതി ഇന്ന് ഒരു വലിയ വിഭാഗത്തിന്റെ ആശ്രയമാണ്.
Post a Comment