കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ മൂകാംബികയിൽ പോയ വൈക്കം സ്വദേശിയായ അഭിനേതാവ് മുങ്ങി മരിച്ചു

 


കൊല്ലൂർ: സിനിമ ഷൂട്ടിംങ്ങിനായി മൂകാംബികയിൽ പോയ വൈക്കം സ്വദേശിയായ അഭിനേതാവ് പുഴയിൽ മുങ്ങി മരിച്ചു. വൈക്കം പള്ളപ്പർത്ത്ശേരി പട്ടശ്ശേരി മൂശാറത്തറ വീട്ടിൽ കബിൽ (28) ആണ് മരിച്ചത്. മൂകാംബികയിലെ സൗപർണ്ണികയിൽ ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയാണ് അപകടം.

സിനിമയുടെ ഷൂട്ടിങ്ങിനായി വൈക്കത്ത് നിന്നും പോയ സഹപ്രവർത്തകരുമായി പുഴയിൽ ഇറങ്ങി കുളിക്കുന്നതിനിടെ യുവാവ് മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ചേർന്ന് ഉടൻ മുങ്ങിയെടുത്ത് യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിരവധി ടെലിഫിലിമുകളിൽ കബിൽ അഭിനയിച്ചിട്ടുണ്ട്. കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാനാണ് മൂകാംബികയിൽ എത്തിയത്. തെയ്യം കലാകാരനാണ്.



Post a Comment

Previous Post Next Post

AD01