സംഗീത നിശ അരങ്ങേറി


ഇരിട്ടി: ഓൾ കേരള കാത്തലിക് കോൺഗ്ഗ്രെസ്സ്  സംഘാടകത്വത്തിൽ ഇരിട്ടിയിൽ നടക്കുന്ന അണ്ടർ വാട്ടർ ടണൽ എക്സിബിഷൻ വേദിയിൽ ഇരിട്ടി യുവകലാസാഹിതിയുടേയും ഇരിട്ടി സംഗീത തീരം കൂട്ടായ്മയുടേയും സംയുക്താഭിമുഖ്യത്തിൽ സംഗീത നിശ അരങ്ങേരി. ഇതോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡൻ്റ് വി ആയിഷ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഇരിട്ടി യുവകലാസാഹിതി പ്രസിഡൻ്റ് ഡോ. ജി ശിവരാമകൃഷ്ണൻ അധ്യക്ഷം വഹിച്ച ചടങ്ങിൽ ഇരിട്ടി മുൻസിപ്പൽ കൗൺസിലർ വി പി അബ്ദുൾ റഷീദ്, സംഘാടക സമിതി ചെയർമാൻ തോമസ് വർഗ്ഗീസ്, ഇരിട്ടി സംഗീത തീരം സെക്രട്ടറി മനോജ് എം കെ, ഇരിട്ടി സംഗീതസഭ പ്രസിഡൻ്റ് മനോജ് അമ്മ, ഇരിട്ടി വിശ്വശ്രീ മ്യൂസിക് ഫൗൺഡേഷൻ പ്രസിഡൻ്റ് എ കെ ഹസ്സൻ, ഇരിട്ടി യുവകലാസാഹിതി വൈസ് പ്രസിഡന്റ്‌ വി എം നാരായണൻ, സെക്രട്ടറി സുരേഷ് കുമാർ സി,ജേയിന്റ് സെക്രട്ടറി ദേവിക കൃഷ്ണൻ എന്നിവർ സംസാരിച്ചു.


Post a Comment

Previous Post Next Post

AD01

 


AD02