ഔദ്യോഗിക വസതിയില്‍ നിന്നു പണം കണ്ടെടുത്ത സംഭവം; ജസ്റ്റിസ് യശ്വന്ത് വര്‍മ്മയോട് രാജി വയ്ക്കാന്‍ നിര്‍ദേശം

 


ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്നു പണം കണ്ടെടുത്ത സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയോട് രാജി വയ്ക്കാന്‍ നിര്‍ദേശം. കേസ് അന്വേഷിക്കുന്ന മൂന്നംഗ ജഡ്ജിമാരുടെ പാനല്‍ യശ്വന്ത് വര്‍മ്മക്കെതിരായുള്ള ആരോപണം ശരിവക്കുന്ന റിപോര്‍ട്ട് ആണ് കൈമാറിയിരിക്കുന്നത്. വര്‍മ്മ രാജി വക്കണമെന്ന മുഖവുരയോടെയാണ് റിപോര്‍ട്ട്. അന്വേഷണ റിപോര്‍ട്ടിലാണ് കഴിഞ്ഞ ദിവസമാണ് ആഭ്യന്തര അന്വേഷണ സമിതി സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് അന്വേഷണ റിപോര്‍ട്ട് കൈമാറിയത്. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി എസ് സന്ധ്വാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി ശിവരാമന്‍ എന്നിവരടങ്ങുന്ന ആഭ്യന്തര അന്വേഷണ സമിതിയുടേതാണ് അന്വേഷണ റിപോര്‍ട്ട്. മാര്‍ച്ച് 14 ന് രാത്രി 11.35 ഓടെ ജസ്റ്റിസ് വര്‍മ്മയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ ഉണ്ടായ തീപിടുത്തത്തെ തുടര്‍ന്നാണ് കണക്കില്‍ പെടാത്ത പണം കണ്ടെത്തിയത്

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02