അതിർത്തിയിൽ താമസിച്ചിരുന്ന മലയാളികൾക്ക് നാട്ടിലേക്ക് തിരിച്ചു വരാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു സണ്ണി ജോസഫ് എം എൽ എ മുഖ്യ മന്ത്രിയ്ക്ക് കത്ത് നൽകി.

 


 അതിര്‍ത്തിയിൽ നടക്കുന്ന ഇന്ത്യ–പാക്ക്‍ സംഘര്‍ത്തെ തുടർന്ന് അതിര്‍ത്തിയിൽ താമസിച്ചിരുന്ന‍ മലയാളികളായ‍ കുടംബങ്ങൾ ഡൽഹിയിലുള്ള കേരളഹൗസിൽ എത്തുന്നുണ്ടന്നും കേരളഹൗസിൽ എത്തിയവർക്ക് നാട്ടിലേക്ക് തിരിച്ചു‍ വരാനുള്ള‍ യാത്രാ‍ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനു ആവശ്യമായ‍ നടപടികൾ സ്വീകരിക്കണമെന്നും അവശ്യപ്പെട്ടാണ് മുഖ്യ മന്ത്രിക്ക് ഇമെയിൽ മുഖേനെ എം എൽ എ കത്ത് നൽകിയത്.  എം എൽ എ യുടെ കത്ത് ശ്രദ്ധയിൽപെട്ടെന്നും, ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിയ്ക്കും, നോർക്ക ഡിപ്പാർട്ട്മെന്റ് അഡിഷണൽ ചീഫ് സെക്രട്ടറിയ്ക്കും, ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിനും കൈമാറിയിട്ടുണ്ടന്നും മുഖ്യമന്ത്രി മറുപടി ഇമെയിലൂടെ അറിയിച്ചു

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01