യുവതയെ ബോധവത്കരിച്ച് കളിക്കളത്തിലെത്തിക്കുക ലക്ഷ്യം: മന്ത്രി വി.അബ്ദുറഹ്മാന്‍



യുവതയെ ലഹരിയില്‍ നിന്നും ബോധവത്കരിച്ച് കളിക്കളത്തിലേക്കെത്തിക്കുകയാണ് ലക്ഷ്യമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സ്‌പോര്‍ട്‌സാണ് ലഹരി എന്ന മുദ്രാവാക്യത്തോടെ സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ദേശയാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ കഴിഞ്ഞ കുറച്ചു നാളുകള്‍ കൊണ്ട് വലിയ തോതിലുള്ള രാസലഹരികളാണ് പിടിച്ചെടുത്തതെന്നും ലഹരിക്കെതിരെ ഇനിയും കൂടുതല്‍ ബോധവത്കരണം നടപ്പാക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വളര്‍ന്ന് വരുന്ന കുട്ടികളെ ലഹരിയില്‍ നിന്നും ബോധവത്കരിച്ച് കളിക്കളങ്ങളിലേക്ക് എത്തിക്കുന്നതോടൊപ്പം ലഹരിയുമായി ബന്ധപ്പെട്ട ദൂഷ്യവശങ്ങള്‍, ഭീകരാവസ്ഥ സംബന്ധിച്ച് പൊതുസമൂഹത്തിലേക്ക് എത്തിക്കുക ലക്ഷ്യമിട്ടാണ് സന്ദേശയാത്ര നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ലഹരി വിരുദ്ധ സന്ദേശ യാത്ര കാസര്‍ഗോഡ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത് മാനന്തവാടിയിലെത്തിയപ്പോള്‍ ആയിരക്കണക്കിന് ആളുകളാണ് സന്ദേശ യാത്രയില്‍ പങ്കെടുത്തത്. ക്യാമ്പയിന്റെ ഭാഗമായി പനമരത്ത് നിന്നും ആരംഭിച്ച് മാരത്തോണ്‍ മാനന്തവാടി വള്ളിയൂര്‍ക്കാവ് ജങ്ഷനില്‍ സമാപിച്ചു. വള്ളിയൂര്‍ക്കാവ് ജങ്ഷന്‍ മുതല്‍ മാനന്തവാടി ടൗണ്‍ വരെ മന്ത്രിയുടെ നേതൃത്വത്തില്‍ വാക്കത്തോണ്‍ ലഹരി വിരുദ്ധ സന്ദേശയാത്ര നടന്നു. വാക്കത്തോണ്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പനമരം പഞ്ചായത്ത് ബസ് സ്റ്റാന്റ് പരിസരത്ത് ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലയിലെ കായിക സംഘടനകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കേരള ക്രിക്കറ്റ് അസോസിയേഷന്‍, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ കായികതാരങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ മരത്തോണിലും വാക്കത്തോണിലും പങ്കെടുത്തു. കല്‍പറ്റ പുതിയ ബസ്റ്റാന്റില്‍ നടന്ന സമാപന സമ്മേളനം പട്ടിക ജാതി പട്ടിക വര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു. ടി സിദ്ധീഖ് എം എല്‍ എ അദ്ധ്യക്ഷനായി. ദേശീയ തലത്തില്‍ കായിക മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍, ജില്ലാ കലക്ടര്‍ ഡി. ആര്‍ മേഘശ്രീ, കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ ടി.ജെ ഐസക്, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എം ആര്‍ രഞ്ജിത്ത്, സംസഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കമ്മിറ്റിയംഗങ്ങളായ കെ റഫീഖ്, അഡ്വക്കറ്റ് രഞ്ജു സുരേഷ്, ജെ.എസ് ബോബന്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍, യുവജനക്ഷേമ ബോര്‍ഡ് അംഗം കെ.എം ഫ്രാന്‍സിസ്, മുന്‍ ഫുട്‌ബോള്‍ താരം സുശാന്ത് മാത്യു, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സലിം കടവന്‍ തുടങ്ങിയവര്‍സംബന്ധിച്ചു

WE ONE KERALA -NM 




Post a Comment

Previous Post Next Post

AD01

 


AD02