ജസ്റ്റീസ് ബി ആര്‍ ഗവായ് സുപ്രീം കോടതി ചീഫ് ജസ്റ്റീസായി ചുമതലയേറ്റു


ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആർ.ഗവായ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ 10 മണിയോടെ രാഷ്ട്രപതി ഭവനിൽ വെച്ചായിരുന്നു സത്യപ്രതിജ‍്ഞ. രാഷ്ട്രപതി ദ്രൌപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന് ശേഷം ദളിത് വിഭാഗത്തിൽ നിന്ന് ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ ന്യായാധിപനാണ് ജസ്റ്റിസ് ബി.ആർ.ഗവായ്. ഇന്ത്യയുടെ 52ാമത്തെ ചീഫ് ജസ്റ്റീസാണ് ഇദ്ദേഹം. 



Post a Comment

Previous Post Next Post

AD01