പാനൂരില് കല്യാണ വീട്ടില് ലൈറ്റ് കെട്ടാനുള്ള ശ്രമത്തിനിടെ വീണ് ഇലക്ട്രീഷ്യന് ദാരുണാന്ത്യം


  

ചമ്പാട് അരയാക്കൂൽ തോട്ടുമ്മലിലാണ് സംഭവം. എലാങ്കോട് പാലത്തായി പുഞ്ചവയൽ സ്വദേശി ഉനൈസാണ് (29)മരിച്ചത്. ഏണി ഉപയോഗിച്ച് മുകളിൽ കയറി ലൈറ്റിംഗ് സംവിധാനമൊരുക്കുകയായിരുന്നു ഉനൈസ്. വീഴ്ചയിൽ ഗുരുതര പരിക്കേറ്റിരുന്നു. ഉടൻ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ അബ്ദുൽ റഹ്മാൻ്റെയും സുലൈഖയുടെയും മകനാണ്. റസ്നയാണ് ഭാര്യ' റിഫ മകളാണ്. സഫ്വാൻ സഹോദരനാണ്.

WE  ONE KERALA -NM 






Post a Comment

Previous Post Next Post

AD01