മിൽമ ട്രേഡ് യൂണിയനുകളുടെ സംയുക്ത പണിമുടക്ക് ആരംഭിച്ചു


സംസ്ഥാനത്ത് മിൽമ ട്രേഡ് യൂണിയനുകളുടെ സംയുക്ത പണിമുടക്ക് ആരംഭിച്ചു. ഇന്ന് രാവിലെ ആറുമണിമുതലാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്. തിരുവനന്തപുരം കൊല്ലം ആലപ്പുഴ പത്തനംതിട്ട എന്നീ ജില്ലകളിലാണ് നിലവിൽ പണിമുടക്ക് തുടരുന്നത്. വിരമിച്ച എം ഡി ക്ക് കാലാവധി നീട്ടി നൽകിയതിൽ പ്രതിഷേധിച്ചു കൊണ്ടാണ് സിഐടിയു ഐഎൻടിയുസി യൂണിയനുകൾ സമരം നടത്തുന്നത്. എം ഡി യുടെ തുടർ നിയമനം റദ്ദാക്കണമെന്നും അല്ലാത്തപക്ഷം എല്ലാ ജില്ലകളിലും പണിമുടക്ക് വ്യാപിപ്പിക്കുമെന്നും യൂണിയൻ ആവശ്യപ്പെട്ടു. അതേ സമയം ഇന്ന് ഉച്ചയ്ക്ക് 2.30ന് യൂണിയനുകളെ മാനേജ്മെന്റ് ചർച്ച വിളിച്ചിട്ടുണ്ട്. എംഡി യുടെ നിയമനം റദ്ദാക്കാതെ ചർച്ചയ്ക്ക് പങ്കെടുക്കില്ലെന്നാണ് യൂണിയനുകളുടെ തീരുമാനം.



Post a Comment

Previous Post Next Post

AD01