ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടിയ സംസ്ഥാനങ്ങളിൽ കേരളം ഒന്നാം സ്ഥാനത്ത്. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ (ആർജിഐ) പുറത്തിറക്കിയ സാമ്പിൾ രജിസ്‌ട്രേഷൻ സിസ്റ്റം (എസ്ആർഎസ്) റിപ്പോർട്ട് 2021 ലാണ് കേരളത്തിന്റെ നേട്ടം വ്യക്തമാക്കിയത്. മാതൃ-ശിശു ആരോഗ്യ സൂചകങ്ങളിൽ ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിക്കുന്നുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. മാതൃമരണനിരക്ക്. അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങളുടെ മരണ നിരക്ക്, നവജാത ശിശു മരണ നിരക്ക് എന്നിയിലാണ് കേരളം നേട്ടം സ്വന്തമാക്കിയത്. 2030 ൽ മാതൃമരണനിരക്ക് (എംഎംആർ) 70 ഉം അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണ നിരക്ക് (യു5എംആർ) 25 ഉം നവജാത ശിശുമരണ നിരക്ക് (എൻഎംആർ) 12 ഉം ആക്കണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം കേരളത്തിന് പുറമെ മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ മാത്രമാണ് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ മൂന്നും നേടിയ സംസ്ഥാനങ്ങൾ മഹാരാഷ്ട്രയിൽ 38 ഉം തമിഴ്‌നാട്ടിൽ 49 ആണ് മാതൃമരണ നിരക്ക്, അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങളുടെ മരണ നിരക്കിൽ തമിഴ്‌നാട്ടിൽ 14 ഉം മഹാരാഷ്ട്രയിൽ 16 ഉം ആണ് മരണനിരക്ക്, നവജാത ശിശു മരണ നിരക്കിൽ തമിഴ്‌നാട് 9, മഹാരാഷ്ട്ര 11 എന്നിങ്ങനെയാണ്.
WE ONE KERALA -NM
Post a Comment