ജമ്മു: മിനിട്ടുകളുടെ വ്യത്യാസത്തിൽ ജനിച്ച ഇരട്ടകളായ ഉർബ ഫാത്തിമയുടെയും സെയ്ൻ അലിയുടെയും മരണവും മിനിട്ടുകളുടെ വ്യത്യാസത്തിൽ. ജമ്മുവിലെ പൂഞ്ചിൽ പാക് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇരട്ട സഹോദരങ്ങൾ മരണത്തിലും വേർപിരിയാതെ. പന്ത്രണ്ടാം പിറന്നാളാഘോഷം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിലാണ് ഇരുവരുടെയും മരണം .2025 മേയ് ഏഴിന് പൂഞ്ചിലെ ആ വാടക വീട്ടിൽ കെട്ടടങ്ങിയത് ഇരുവരുടെയും കളിചിരികൾ മാത്രമല്ല, ഒരു കുടുംബത്തിന്റെയാകെ സന്തോഷം കൂടിയാണ്. 27 പേരുടെ മരണത്തിനിടയാക്കിയ മോർട്ടാർ ഷെല്ലാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരുടെ പിതാവ് റമീസ് ഖാൻ ഐ.സി.യുവിൽ ജീവനുവേണ്ടി പൊരുതുകയാണ്, പൊന്നോമനകൾ ഈ ലോകം വിട്ടുപോയതറിയാതെ.പൂഞ്ച് ജില്ലയിലെ മാണ്ഡിയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനായ റമീസ് ഖാനിന്റെയും (47) ഉർഷ ഖാനിന്റെയും (40) മക്കളായ ഉർബയും സെയ്നും 2014 ഏപ്രിൽ 25നാണ് ജനിച്ചത്. ‘ജനനത്തിൽ മാത്രമല്ല, കളികളിലും പഠനത്തിലുമെല്ലാം ഒരുമിച്ചായിരുന്ന അവർ മരണത്തിലും ഒരുമിച്ചു’
WE ONE KERALA -NM
Post a Comment