കണ്ണൂർ: ജില്ലയിലെ പുതിയ അസിസ്റ്റന്റ് കലക്ടറായി എഹ്തെദ മുഫസിർ ചുമതലയേറ്റു. ഹൈദരാബാദ് സ്വദേശിനിയാണ് 2024 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥയുടെ ആദ്യ നിയമനമാണ് കണ്ണൂരിലേത്. ഇക്കണോമിക്സ് ബിരുദാനന്തര ബിരുദധാരിയാണ്. ജില്ലാ കലക്ടർ അരുൺ. കെ. വിജയൻ, എഡിഎം ഇൻ ചാർജ് കെ.വി ശ്രുതി, ഡെപ്യൂട്ടി കലക്ടർമാരായ കെ. അനീഷ്, കെ.കെ. ബിനി, ഹുസൂർ ശിരസ്തദാർ പി. പ്രേം രാജ്, ജില്ലാ ലോ ഓഫീസർ എ.രാജ് എന്നിവർ ചേർന്ന് പുതുതായി ചാർജെടുത്ത അസി. കലക്ടറെ സ്വീകരിച്ചു.
WE ONE KERALA -NM
Post a Comment