ഏഴാം ദിനവും ആധിപത്യം തുടർന്ന് പ്രിൻസ്; തുടരെ ഒരുകോടിയിലേറെ കളക്ഷൻ, ദിലീപ് പടം ഇതുവരെ നേടിയത്


ദിലീപിന്റെ കരിയറിലെ 150-ാമത് ചിത്രമെന്ന ലേബലിൽ എത്തിയ സിനിമയാണ് പ്രിൻസ് ആൻഡ് ഫാമിലി. കുടുകുടെ ചിരിപ്പിക്കുന്ന ഫാമിലി എന്റർടെയ്നറായി ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തത് നവാ​ഗതനായ ബിന്റോ സ്റ്റീഫൻ ആണ്. ആദ്യദിനം മുതൽ മികച്ച പ്രതികരണം നേടിയ ചിത്രം ഇതുവരെ എത്ര രൂപയുടെ കളക്ഷൻ നേടി എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.  റിലീസ് ചെയ്ത് ഏഴ് ദിവസം പിന്നിടുമ്പോഴും എല്ലാ ദിവസവും ഒരു കോടിയിലേറെ ആണ് പ്രിൻസ് ആൻഡ് ഫാമിലിയുടെ കളക്ഷൻ. ആദ്യദിനം 1.01 കോടിയാണ് ചിത്രം നേടിയത്.  രണ്ടാം ദിനം 1.05 കോടിയും മൂന്നാം ദിനം 1.72  കോടിയും ദിലീപ് ചിത്രം നേടി. 1.25 കോടി, 1.15 കോടി, 1.02കോടി, 1 കോടി എന്നിങ്ങനെയാണ് നാല് മുതൽ ഏഴ് ദിവസം വരെ ചിത്രം നേടിയ കളക്ഷൻ എന്ന് ട്രാക്കിം​ഗ് സൈറ്റായ സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെ  9.12 കോടിയാണ് ആ​ഗോള തലത്തിൽ പ്രിൻസ് ആന്റ് ഫാമിലി നേടിയതെന്നും ഇവർ റിപ്പോർട്ട് ചെയ്യുന്നു. 8.09 കോടിയാണ് ഇന്ത്യ നെറ്റ് കളക്ഷൻ. ഷാരിസ് മുഹമ്മദ് രചന നിർവഹിച്ച ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മാണം. ദിലീപിനൊപ്പം  ധ്യാൻ ശ്രീനിവാസൻ, ജോസ് കുട്ടി ജേക്കബ്,ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആന്റണി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. പവി കെയർ ടേക്കർ ആണ് ദിലീപിന്റേതായി പ്രിൻസിന് മുൻപ് റിലീസ് ചെയ്ത ചിത്രം. വിനീത് കുമാർ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ വർഷമായിരുന്നു റിലീസ് ചെയ്തത്. സ്വാതി, വിനീത് കുമാർ, ജോണി ആൻ്റണി, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി തുടങ്ങിവയരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. 



Post a Comment

Previous Post Next Post

AD01