കോണ്‍ഗ്രസില്‍ സണ്ണിഡേയ്സ് അല്ല! കെ സുധാകരൻ്റെ ആരോപണത്തോട് താനല്ല മറുപടി പറയേണ്ടതെന്ന് കെപിസിസി പ്രസിഡൻ്റ്


കെപിസിസി അധ്യക്ഷ സ്ഥാനത്തെ സംബന്ധിച്ച് കെ സുധാകരൻ ഉയര്‍ത്തിയ ആരോപണത്തോട് മറുപടി പറയേണ്ടത് താനല്ലെന്ന് സണ്ണി ജോസഫ് . ടി സിദ്ദിഖും ഐസി ബാലകൃഷ്ണനുമൊക്കെ കെപിസിസി പ്രസിഡൻ്റായി തൻ്റെ പേരാണ് പറഞ്ഞത് എന്നാണ് അറിഞ്ഞതെന്നും സണ്ണി ജോസഫ് പറഞ്ഞു. അതേസമയം മുൻ വയനാട് ഡിസിസി ട്രഷറര്‍ എൻ എം വിജയൻ്റെ കുടുംബത്തെ സഹായിക്കുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയില്ലാതെ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. ഇക്കാര്യത്തെ പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ‘ആലോചിച്ചിട്ടുണ്ട്’ എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.



Post a Comment

Previous Post Next Post

AD01