ഇച്ചിരി മീൻകൂട്ടാനില്ലാതെ എങ്ങനെയാ ചോറുണ്ണുക അല്ലേ? നല്ല ചൂട് മീൻ പീര ഉണ്ടെങ്കില്‍…ഉഫ്, എന്നും കഴിക്കുന്നതിനേക്കാള്‍ ചോറി ചിലര്‍ കഴിക്കും. നിങ്ങള്‍ക്കും അങ്ങനെ മീൻപീര കൂട്ടി ചോറ് കഴിക്കാൻ കൊതിയാണോ. എങ്കിലൊരു നാടൻ മീൻപീര ഉണ്ടാക്കിയാലോ? വെറും മീൻപീര അല്ല, നല്ല മണ്‍ചട്ടി മീൻപീര. റെസിപ്പി ഇതാ…
ആവശ്യമായ ചേരുവകള്‍:
മീൻ- 1/2 കിലോ
തേങ്ങ- 1
പച്ചമുളക് – 30 ഗ്രാം
ചെറിയ ചുവന്നുള്ളി / ഉള്ളി – 10 ഗ്രാം
മഞ്ഞൾ – 1/4 ടീസ്പൂൺ
ഇഞ്ചി – 1/2 ഇഞ്ച്
വെളിച്ചെണ്ണ – 2 സ്പൂണ്‍
കറിവേപ്പില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ആദ്യമായി ഒരു മണ്‍ചട്ടിയിലേക്ക് മീൻ വൃത്തിയായി കഴുകി ചെറിയ കഷ്ണങ്ങളാക്കി ഇടുക.ശേഷം അതിലേക്ക് ഇഞ്ചി ചെറുതായി അരിഞ്ഞതും പച്ചമുളക് ചെറുതായി അരിഞ്ഞതും ചെറിയ ഉള്ളി ചെറുതായി അരിഞ്ഞതും തുടർന്ന് തേങ്ങ ചിരകിയതും കറിവേപ്പിലയും ചേർക്കണം. ശേഷം കുറച്ച് എണ്ണ ഒഴിച്ച് കുടംപുളി വെള്ളത്തിൽ കുതിർത്ത് അത് കൂടി ഒഴിച്ചുകൊടുക്കാം. ഇനി ജീരകപ്പൊടിയും കുരുമുളകുപൊടിയും വെളുത്തുള്ളി നീളത്തിൽ അരിഞ്ഞതും ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മിയെടുക്കണം. ഇത് ഇനി അടച്ച് വെച്ച് വേവിക്കണം. വേവ് ആകുമ്പോൾ അൽപ്പം എണ്ണ കൂടി ചേർത്താൽ സ്വാദ് കൂടും.
Post a Comment